കര്‍ക്കടകം
താമസ സ്ഥലം മാറുന്നതിനെ കുറിച്ച് ആലോചിക്കും. പ്രയാസമേറിയ പല കാര്യങ്ങളും അനായാസേന ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യം ഉത്തമമായിരിക്കും. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം സഹോദരങ്ങളുടെ സഹായം ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. ഗൃഹത്തില്‍ അസാധാരണമായ വിധത്തിലുള്ള സന്തോഷം കളിയാടും. അയല്‍ക്കാരും ബന്ധുക്കളും സ്നേഹിക്കും. കലാപരമായ രംഗങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതാണ്. ആചാരാനുഷ്‌ഠാനങ്ങളില്‍ മുറുകെ പിടിച്ചുള്ള ജീവിതമായിരിക്കും നയിക്കുക. മാനസികമായ പിരിമുറുക്കങ്ങള്‍ ഇല്ലാതാവും. പൊതുവേ സന്തോഷകരമായ ആഴ്ചയാണിത്.