വാരഫലം

മീനം
വാഹന ലഭ്യത ഉണ്ടാകും. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാകും. മുഖ്യമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ നല്ലത്‌. വഴക്ക്‌ സംബന്ധിച്ച കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഉദ്യോഗത്തില്‍ മേലധികാരിയുടെ പ്രീതിക്ക്‌ പാത്രമാകും. പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്‌. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌. യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കാന്‍ സാദ്ധ്യത. ആരോഗ്യ കാര്യങ്ങളെ ഓര്‍ത്ത്‌ ദു:ഖിക്കാതിരിക്കുക. ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും.