വാരഫലം

മേടം
വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. അപ്രതീക്ഷിത ധനലബ്‌ധി. സഹോദരങ്ങളില്‍ നിന്ന്‌ സഹായം ലഭിക്കും. ഭൂമിസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വിദേശയാത്രയില്‍ തടസ്സം. പൂര്‍വിക സ്വത്തിനായി ശക്തമായ കലഹം ഉണ്ടാകും. വാഹന സംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ പല കുഴപ്പങ്ങളിലും ചെന്നു ചാടാന്‍ സാധ്യതയുണ്ട്‌. അകന്ന ബന്ധത്തിലുള്ളവരുടെ വിയോഗത്തിന് സാധ്യത. അല്‍പ ലാഭം പെരും ചേതം എന്ന രീതിയിലുള്ള പല അനുഭവങ്ങളും ഉണ്ടാവാന്‍ സാധ്യത. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം ഉണ്ടാവും.