വാരഫലം

കുംഭം
ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച്‌ പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക. ദുരാരോപണം കേള്‍ക്കേണ്ടിവരാന്‍ സാദ്ധ്യത കാണുന്നു. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ്‌ എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും. ശാരീരിക സൗഖ്യം ഉണ്ടാകും. വിവാഹം സംബന്ധിച്ച തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന്‌ സാദ്ധ്യത. പൊതുവെ മെച്ചപ്പെട്ട ദിവസം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. വിദേശത്തു നിന്ന്‌ ധനസഹായം ഉണ്ടാകും.