വാരഫലം

മീനം
കഠിനമായ പ്രയത്നത്താല്‍ ജീവിതത്തില്‍ ഉദ്ദേശിച്ച പലതും സാധിക്കാന്‍ കഴിയുമെന്ന തോന്നലുണ്ടാകും. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ധന നഷ്ടത്തിനുള്ള സാധ്യതയുണ്ട്‌. ആഹാരക്രമം തെറ്റാതെ സൂക്ഷിക്കുക. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുന്നത്‌ ഉത്തമം. വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിത അനുഭവം. ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. കുടുംബാന്തരീക്ഷം പൊതുവേ അത്ര നന്നല്ല. ഉല്ലാസ യാത്ര പോകാന്‍ സാധ്യതയുണ്ട്‌. കൃഷി, കച്ചവടം എന്നിവയില്‍ കൂടുതലായി ഇടപഴകുന്നതാണ്‌.