അവിചാരിതമായ ധന ലബ്ധിക്ക് സാധ്യത. പിതാവിന്റെ രോഗശാന്തിയുണ്ടാകും. മംഗള കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് അംഗീകാരത്തിന് പാത്രമാവും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉറക്കമില്ലായ്മ, അലച്ചില്‍ എന്നിവയുണ്ടായേക്കും. സന്താനങ്ങള്‍ സ്നേഹത്തോടെ പെരുമാറും. തൊഴില്‍ രംഗത്ത് സാമാന്യ നില തുടരും. അതിഥി സല്‍ക്കാരത്തിനായി പണം ചെലവഴിക്കും. പൊതുവേ മെച്ചപ്പെട്ട സമയം.