കുളിച്ചു ദേഹശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തിയ ശേഷം നെറ്റിയില്‍ തിലകം ചാര്‍ത്തുക എന്നത് പണ്ടുകാലം മുതല്‍ക്കെ പാലിച്ചു പോകുന്ന ഒരു ആചാരമാണ് . തിലകം ചാര്‍ത്തുന്നത് പവിത്രതയോട് കൂടി ചെയ്യേണ്ട കാര്യമാണ് .സാധാരണയായി തിലകം നെറ്റിയുടെ മധ്യഭാഗത്താണ് ചാര്‍ത്തുന്നത്. ആരോഗ്യപരമായി ഉണര്‍വ് നേടാന്‍ ഭസ്മം വൈകുന്നേരങ്ങളില്‍ തൊടുന്നത് സഹായകരമാണ് .ഓരോ ദിവസങ്ങളിലും പലതരത്തിലാണ് തിലകം ചാര്‍ത്തേണ്ടത് .
ശുഭവാര്‍ത്തകള്‍ക്കും തൊഴില്‍ പുരോഗതിയ്ക്കും ബുധനാഴ്ച കുങ്കുമപ്പൊട്ടണിഞ്ഞാല്‍ കാരണമാകും. ചന്ദനക്കുറിയോ പൊട്ടോ നെറ്റിയുടെ മധ്യഭാഗത്തായി വ്യാഴാഴ്ച ധരിക്കുകയാണെങ്കില്‍ ഭാഗ്യവും ഐശ്വര്യവുംഉണ്ടാകുമെന്നാണ് വിശ്വാസം .കുങ്കുമപൊട്ട് ദേവി സാന്നിധ്യമുള്ള വെള്ളിയാഴ്ച്ച ദിവസം ധരിക്കണം .കുങ്കുമപ്പൊട്ടിന് തന്നെ ശനിയാഴ്ചയും ഏറെ പ്രാധാന്യം നല്‍കണം .ശനിയാഴ്ച വ്രതം എടുക്കുന്നതും ഹനുമാനെ ഭജിയ്ക്കുന്നതും ഐശ്വര്യമുണ്ടാക്കും.