നാളികേരം മലയാളികളുടെ ആഹാരരീതിയുടെ ഭാഗമാണ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നതിനാലാണ് ഇത്. എന്നാൽ തേങ്ങയുടെ മറ്റൊരു പ്രത്യേകതയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തേങ്ങയും നിമിത്തശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എങ്കിൽ സത്യമാണ്. ഭക്ഷണത്തിനായി അടുക്കളയിൽ തേങ്ങയുടക്കുമ്പോൾ ചില നിമിത്തങ്ങൾ കാണാനാകും.
തേങ്ങ ഉടയുന്നതിന്റെ രീതി അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. നാളികേരം വട്ടത്തിൽ തുല്യമായ അളവിൽ ആണ് ഉടഞ്ഞത് എങ്കിൽ അന്നത്തെ വീട്ടുകാര്യങ്ങൾ പ്രത്യേകിച്ച് പാചകം നന്നാകും എന്നാണ് വിസ്വാസം. ഇനി തേങ്ങ ഇടക്കുന്ന സമയത്ത് തേങ്ങയുടെ കണ്ണുള്ള ഭാഗം കൂടുതലാണ് എങ്കിൽ വീട്ടു ജോലികളിൽ താമസം ഉണ്ടാകും എന്നാലും ഇത് അശുഭകരമല്ല.