നിലവിളക്ക് കൊളുത്തേണ്ടത് ഇങ്ങനെ

വ്യാഴം, 24 മെയ് 2018 (13:02 IST)
ഹൈന്ദവ സംസ്കാരത്തിൽ നിലവിളക്കുകൾക്കും ദീപങ്ങൾക്കുമുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ കർമ്മങ്ങൾക്കും ദീപം സാക്ഷിയാണ്. നില വിളക്ക് കത്തിക്കാത്ത ഹൈന്ദവ വീടുകൾ ഉണ്ടാ‍വില്ല എന്നുതന്നെ പറയാം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ നിലവിളക്കുകൾ തെളിയിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  
 
വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും തണ്ട സുഷുംനയേയും മുകൾ ഭാഗം ശിരസിനെയും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ദീപം കത്തിക്കുന്നതോടുകൂടി അന്തരീക്ഷത്തിൽ ഓംകാരധ്വനി രൂപപ്പെടുന്നു എന്നാണ് ജ്യോതിഷ പണ്ഡിതർ പറയുന്നത്.
 
നിലവിളക്ക് നിലത്തോ കുടുതൽ ഉയരത്തിലുള്ള പ്രതലത്തിലൊ വച്ച് തിരി തെളിയിക്കരുത്. നിലവിളക്ക് ശംഗ് എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ട് താൺഗുകയില്ല എന്നാണ് സങ്കല്പം. അതിനാൽ ഇലയിലോ പുഷപങ്ങൾക്ക് മുകളിലയോ വേണം നില വിളക്ക് വെക്കാൻ.
 
നിലവിളക്കിലെ തിരിയുടെ കര്യത്തിലും അത് തെളിയിക്കുന്ന കാര്യത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെ തിരിയിട്ടേ വിളക്ക് തിളിയിക്കാവൂ. ഒരുപട് തിരികൾ കൊളുത്തുന്ന സാഹചര്യത്തിൽ വടക്കു നിന്ന് പ്രദക്ഷിണമായി വേണം തിരി കത്തിക്കാൻ. അവസാന തിരി കത്തിച്ചു കഴിഞ്ഞാൽ പ്രദക്ഷിണം പൂർത്തിയാക്കാതെ തിരിച്ച് നടക്കുകയും വേണം. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ മാത്രമേ വിളക്ക് കത്തികാൻ ഉപയോഗിക്കാവൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍