കാലാവസ്ഥാവ്യതിയാനത്താല്‍ അന്തരീഷ താപം വര്‍ദ്ധിച്ചിരിക്കുന്ന ഈ സമയത്ത് ശരീര താപനില ക്രമമായി നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അര്‍ധ മത്സ്യേന്ദ്രാസനം ശീലിക്കുന്നത് ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ ഉത്തമമാണ്.
കാലുകള്‍ നിവര്‍ത്തി ഇരിക്കുക. ശേഷം ഇടത് കാല്‍മുട്ട് മടക്കി ഇരിക്കുക.വലത്തെ പാദം ഇടത് തുടയോട് ചേര്‍ത്ത് പിന്നിലേക്ക് തിരിയുക. ഈ സമയം വലത്തെ കണങ്കാലില്‍ കൈ കൊണ്ട് പിടിച്ച് നിവര്‍ന്നിരിക്കണം. പിന്നിലേക്ക് തിരിയുമ്പോള്‍ ശ്വാസം പുറത്തേക്കും മുന്നിലേക്ക് തിരിയുമ്പോള്‍ ശ്വാസം അകത്തേക്കും എടുക്കണം. വലത് ഭാഗത്തേക്കും ഇടത് ഭാഗത്തേക്കും ഈ ആസനം ശീലിക്കണം.
അമിത ദാഹം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും ശരീര താപനില കുറയ്ക്കാനും ഈ ആസനം അതി വിശിഷ്ടമാണ്.