മൂക്കുത്തി ധരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ!

റെയ്‌നാ തോമസ്

ശനി, 8 ഫെബ്രുവരി 2020 (16:14 IST)
പെണ്ണഴകിന് മാറ്റുകൂട്ടുന്നവയാണ് മൂക്കുത്തികൾ. മൂക്ക് കുത്തി ധരിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. മുഖം വൃത്തിയാകുമ്പോഴും മൂക്ക് കുത്തിയ ഭാഗത്തെ ഒഴിവാക്കരുത്. മൂക്കുത്തിയണിഞ്ഞ ഭാഗം കൃത്യമായി വൃത്തിയാക്കിയിരിക്കണം. മുക്ക് കുത്തിയതിന് ശേഷമുള്ള ദിവസങ്ങൾ ശ്രദ്ധിക്കണം.
 
ഫേഷ്യലുകള്‍ ചെയ്യുന്നതിന് മുമ്പ് മൂക്കുത്തികൾ അഴിച്ചുമാറ്റുന്നതാണ് ഉചിതം. മുക്കില്‍ നീരുവക്കാനും പഴുപ്പ് വരാനുമെല്ലാം സാധ്യതയുള്ള സമയങ്ങളാണ്. മൂക്കില്‍ അലര്‍ജികള്‍ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചതിന് ശേഷം മാത്രമേ മൂക്ക് കുത്താൻ പാടുള്ളൂ. വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടിയതിന് ശേഷം മുക്ക് കുത്തുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍