കുഞ്ഞിന്റെ ജനനശേഷം എത്ര ശ്രമിച്ചിട്ടും സന്തുഷ്ടയാവാൻ സാധിച്ചില്ല; സമീറ റെഡ്ഢി

ബുധന്‍, 25 മെയ് 2022 (16:32 IST)
മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ പറ്റി നിരന്തരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെയ്ക്കാറുള്ള താരമാണ് നടി സമീറ റെഡ്ഢി. അമിതമായി വണ്ണം വെച്ചതിനെ തുടർന്ന് നേരിട്ട ബോഡി ഷെയ്‌മിങ്ങിനെ പറ്റിയും മറ്റും താരം പലപ്പോഴും പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്‌.
 
ഇപ്പോഴിതാ വീണ്ടും പ്രസവാനന്തര വിഷാദരോ​ഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് കുറിച്ചിരിക്കുകയാണ് സമീര. പ്രസവത്തിന്‌ ശേഷം കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sameera Reddy (@reddysameera)

മാനസിക പ്രശ്നങ്ങൾ കാണാൻ കഴിയില്ലെങ്കിലും അവ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമീറയുടെ കുറിപ്പ്. തന്നെ സംബന്ധിച്ചിടത്തോളം പ്രസവശേഷമുള്ള സമ്മർദ്ദം കഠിനമായിരുന്നുവെന്ന് സമീറ പറയുന്നു.ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം എത്രത്തോളം ശ്രമിച്ചിട്ടും എനിക്ക് സന്തുഷ്ടയായിരിക്കാൻ കഴിഞ്ഞിരുന്നില്ല  എന്റെ മാനസികാവസ്ഥ ഏറ്റവും മോശമായിരുന്നു സമയത്തെ ചിത്രങ്ങളാണ് ഞാൻ പങ്കുവെച്ചിരിക്കുന്നത്.
 
ഇത്തരത്തിൽ അനുഭവിക്കുന്നവർ ആരും ഒറ്റയ്ക്കല്ല എന്നും കഠിനകാലത്ത് പരസ്പരം താങ്ങായി നിൽക്കേണ്ടത് പ്രധാനമാണെന്നും സമീര പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍