അതിരുവിടുന്ന ഫാഷൻഭ്രമം! കുട്ടിപ്പാവാട പുരുഷന്മാർക്ക് ഇഷ്ടമാണോ?

ശനി, 10 ഡിസം‌ബര്‍ 2016 (14:59 IST)
പുരുഷന്മാരേക്കാൾ കൂടുതൽ ഫാഷൻ ഇറങ്ങുന്നത് സ്ത്രീകളെ ലക്ഷ്യമിട്ടാണ്. ചിലർക്ക് ഫാഷൻ എന്ന് വെച്ചാൽ ഒരു ഭ്രമമാണ്. ട്രൻഡുകളുടെ പുറകേ പോകുന്ന സ്ത്രീകളും കുറവല്ല, പുതിയ ഫാഷൻ ഐറ്റം ഇട്ട് നോക്കി, അതിട്ട് നാലാൾക്കാരുടെ മുന്നിലൂടെ നടന്നില്ലെങ്കിൽ ഒരു സമാധാനവും ഇല്ലാത്തവരും കുറവല്ല. എന്നാൽ, ഈ സ്ത്രീകളുടെ ഈ ഫാഷൻ ഭ്രാന്തിനോട് അനുകൂലിക്കാൻ കഴിയാത്തവരാണ് മിക്ക പുരുഷന്മാരും. ഫാഷനെ അടിച്ചാക്ഷേപിക്കുകയല്ല, ഫാഷൻ ഭ്രമം അതിരുവിടുമ്പോൾ ആണ് അവർക്ക് കണ്ണെടുത്താൽ കാണാത്തത്.
 
ഫാഷൻ എന്ന് പറയുമ്പോൾ അത് വസ്ത്രം മാത്രമല്ല, മേയ്ക്കപ്പടക്കമുള്ള എല്ലാ കാര്യങ്ങളും ഇക്കൂട്ടത്തിൽ പെടും. മേക്കപ്പ് ഇഷ്ടമില്ല എന്ന് പുരുഷന്മാർ പറയാറില്ല. എന്നാൽ, അത് ഓവറാകുമ്പോൾ ആണ് ഇക്കൂട്ടർക്ക് അത് പിടിക്കാത്തത്. ഫാഷൻ മാറി, അതിനനുസരിച്ച് നമ്മളും മാറുന്നു, ശാലീനസൗന്ദര്യമൊക്കെ മാറിയില്ലേ ചേട്ടാ, ഇപ്പോൾ ഈ ട്രൻഡുകളാണ് അരങ്ങ് വാഴുന്നതെന്ന് സ്ത്രീകൾ പറഞ്ഞാൽ അതാണ് ശരി. അതിനപ്പുറത്തേക്ക് വേറൊന്നുമില്ല ചേട്ടന്മാരേ എന്നായിരിക്കും അവരും പറയുക. എന്നാൽ, നിലവിൽ ആര് അരങ്ങ് വാഴുന്നു എന്നത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല, മേക്കയ്പ്പിനൊക്കെ ഒരു പരിധിയില്ലേ എന്നാണ് പുരുഷന്മാർ ചോദിക്കുന്നത്.
 
കാണുമ്പോൾ 'അയ്യേ' എന്ന് വിളിക്കുന്ന മേക്കയ്പ്പും ഫാഷനും ട്രൻഡും ആണുങ്ങൾക്ക് പൊതുവെ ഇഷ്ടമല്ല. സ്ത്രീകളുടെ നഖങ്ങൾ എപ്പോഴും സുന്ദരവും മനോഹരവുമായി ഇരിക്കുന്നത് കാണാനാണ് പുരുഷന്മാർ ആഗ്രഹിക്കുന്നത്. അത് മനോഹരമായ കളറിൽ വൃത്തിയായി സൂക്ഷിക്കുന്നതും അവർക്കിഷ്ടമാണ്. എന്നാൽ, അമിതമായി വാരിവലിച്ച് ഫാഷനാണ്, ട്രൻഡാണ് എന്നൊക്കെ പറഞ്ഞ് നെയിൽ ആർട് ചെയ്യുന്നത് പുരുഷന്മാർക്ക് ഇഷ്ടമുള്ള കാര്യമല്ല. 
 
പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത മറ്റൊരു ഫാഷൻ വസ്ത്രമാണ് ലെഗ്ഗിൻസ്. ഫാഷൻ എന്ന് പറയാൻ പറ്റില്ല, പണ്ട് മുതലേ വിപണിയിൽ സുലഭമായിരുന്നു. പണ്ട് സ്കേർട്ടിനും പാന്റിനും ഉള്ളിൽ ധരിച്ചിരുന്ന ലെഗ്ഗിൻസ് ഇന്ന് പുറത്താണ്. അതുമാത്രമായി ഇടുന്നവരാണ് കൂടുതലും. ലെഗ്ഗിൻസ് ഇടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുമ്പോൾ അതിനെ എങ്ങനെ അംഗീകരിക്കാൻ പുരുഷന്മാർക്ക് കഴിയും.
 
സ്ത്രീകൾ ഇഷ്ടപ്പെടുന്ന മറ്റൊരു വസ്ത്രധാരണ രീതിയാണ് കുട്ടിപ്പാവാട. ഇറക്കം കുറഞ്ഞ പാവാട ധരിക്കുന്ന സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമേയല്ല. കുട്ടിപ്പാവാടയും അണിഞ്ഞ് നിൽക്കുന്ന നായികമാരെ ഇഷ്ടപ്പെടുന്ന പുരുഷന്മാരുണ്ട്. അല്ലെങ്കിൽ സിനിമയിൽ കാണുമ്പോൾ ഒന്നും പറയാത്ത ആളുകൾ. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ സ്വന്തം കാമുകിയോ, ഭര്യയോ, പെങ്ങളോ, കൂട്ടുകാരിയോ ഇത്തരത്തിൽ കുട്ടിപ്പാവാടയും ധരിച്ച് കൊണ്ട് വന്നാൽ അപ്പോൾ കാണാം പുരുഷന്മാരുടെ തനിനിറം. 

വെബ്ദുനിയ വായിക്കുക