പത്താംക്ലാസ് പാസായില്ലെങ്കില്‍ എന്താ? മാളവിക ഇനി പഠിക്കുക എംഐടിയില്‍

ബുധന്‍, 31 ഓഗസ്റ്റ് 2016 (13:05 IST)
പത്താംക്ലാസ് പാസാകാത്തതിനാല്‍ ഇന്ത്യയിലെ ഉപരി പഠന സ്ഥാപനങ്ങള്‍ പ്രവേശനം നിഷേധിച്ച പതിനേഴുകാരി ഇനി അമേരിക്കയിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കും. വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച മാളവിക രാജ് ജോഷി എന്ന മുംബൈക്കാരിയുടെ കഴിവ് തിരിച്ചറിഞ്ഞാണ് എംഐടിയില്‍ പ്രവേശനം ലഭിച്ചത്.
 
10, 12 ക്ലാസുകള്‍ പാസ്സാകാത്ത മാളവികയ്ക്ക് ലോകപ്രശസ്ത സാങ്കേതിക ശാസ്ത്ര പഠന കേന്ദ്രമായ എംഐടിയില്‍ ബിരുദ പ്രവേശനം നേടിയത് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഉള്ള മിടുക്കുകൊണ്ടാണ്. മൂന്നു തവണ രാജ്യാന്തര പ്രോഗ്രാമിംഗ് ഒളിമ്പ്യാഡില്‍ മെഡല്‍ നേടിയത് എംഐടിയില്‍ പ്രവേശനം സുഗമമാക്കി. വ്യത്യസ്ത വിഷയങ്ങളിലുള്ള ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്നവര്‍ക്ക് എംഐടി പ്രവേശനം നല്‍കാറുണ്ട്. ഇതാണ് കമ്പ്യട്ടര്‍ സയന്‍സില്‍ സവിശേഷ താത്പര്യമുള്ള മാളവികയ്ക്ക് തന്റെ കഴിവ് തെളിയിക്കാനുള്ള പരിജ്ഞാനമായിരുന്നു അളവുകോല്‍. ഇതിനാലാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണം ചെയ്യണമെന്നാഗ്രഹിക്കുന്ന മാളവികയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനത്തിലേക്കാണ് പ്രവേശം നേടിക്കൊടുത്തത്. 
 
നാലുവര്‍ഷം മുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചതിനു ശേഷം മാളവിക പല വിഷയങ്ങളും സ്വയം പഠിച്ചു. പിന്നീട് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഇഷ്ട വിഷയമാക്കി തിരഞ്ഞെടുത്തു. അതുകൊണ്ടുതന്ന മറ്റു വിഷയത്തെക്കാള്‍ കൂടുതല്‍ സമയവും അധ്വാനവും ഈ വിഷയത്തിനാക്കി നീക്കിവെച്ചു. ഇതാണ് പ്രോഗ്രാമിംഗില്‍ ആഴത്തിലുള്ള പരിഞ്ജാനം നേടാന്‍ സഹായകമായതെന്ന് മാളവിക പറയുന്നു.
 
നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സുപ്രിയയാണ് പഠനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച തന്റെ രണ്ട് മക്കള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം വേണ്ടെന്ന് തീരുമാനിച്ചത്. ലഭിച്ച മാര്‍ക്കിന്റെ പേരില്‍ മാത്രം കഴിവളക്കുന്ന സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞാണ് സുപ്രിയ ഈ തീരുമാനത്തിന് മുതിര്‍ന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സുപ്രിയ ജോലി രാജിവെച്ചു. സുപ്രിയ തന്നെ ടീച്ചറായി മാറി. മകള്‍ മുമ്പത്തെക്കാളേറെ സന്തോഷവതിയാണെന്ന് സുപ്രിയ പതിയെ തിരിച്ചറിഞ്ഞു. മാളവികയ്ക്ക് കിട്ടിയ അറിവുകളൊക്കെ സ്‌കൂളിന് പുറത്തായിരുന്നു. എന്നാല്‍ പ്രോഗ്രാമിംഗ് ഒളിമ്പ്യാഡില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷഹങ്ങളില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത മൂന്നു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാളവികയാണ്.
 

വെബ്ദുനിയ വായിക്കുക