സെക്സ് അഡിക്റ്റിനോട് ‘വേശ്യയായിക്കൂടേ’യെന്ന് ടിവി അവതാരകന്‍!
ബുധന്‍, 1 ഫെബ്രുവരി 2012 (17:47 IST)
PRO
PRO
തനിക്ക് ‘സെക്സ് അഡിക്ഷന്‍’ എന്ന രോഗമുണ്ടെന്നും ആയിരത്തിലധികം ആളുകളുമായി താന്‍ ശയിച്ചുവെന്നും വെളിപ്പെടുത്തിയ സൌത്ത് ഇംഗ്ലണ്ടുകാരിയായ ക്രിസ്റ്റല്‍ വാരനോട് എന്നാല്‍ പിന്നെ ‘വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കാമായിരുന്നില്ലേ’ എന്ന് ചോദിച്ച ടിവി അവതാരകന്‍ വെട്ടിലായി. ക്രിസ്റ്റല്‍ വാരനെ പ്രമുഖ ചാനലായ ഐടിവിയിലെ അവതാരകന്‍ ഇയാമോണ്‍ ഹോംസ് ഇന്റര്‍വ്യൂ ചെയ്യുന്നതിന് ഇടയിലാണ് ഇങ്ങനെയൊരു അസംബന്ധ ചോദ്യം ഉയര്‍ന്നത്.
“ദിവസത്തില്‍ അഞ്ചോ ആറോ പ്രാവശ്യം നിങ്ങള്‍ക്ക് ലൈംഗികവേഴ്ച വേണമെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ അതൊരു ബിസിനസായി മാറ്റിയില്ല. നല്ല നിരക്ക് ഈടാക്കാമല്ലോ?” എന്നായിരുന്നു ഇയാമോണ്‍ ഹോംസിന്റെ ചോദ്യം.
“എന്ത്, വേശ്യ ആവാമായിരുന്നില്ലേ എന്നോ? ഇല്ല. കാരണം, അതൊരു ബിസിനസ് ആയാല്‍ എല്ലാം യാന്ത്രികമാവും. ഞാനൊരു റോബോട്ടിനെ പോലെയാകും. എനിക്ക് തോന്നുമ്പോഴേ ഞാന്‍ ലൈംഗികവേഴ്ചയ്ക്ക് മുതിരൂ. അതും എനിക്ക് ഇഷ്ടമുള്ള വ്യക്തികളുമായേ ഞാന്‍ വേഴ്ച നടത്തൂ” - ക്രിസ്റ്റല്‍ വാരന്‍ മറുപടി പറഞ്ഞു.
മിറര്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റല്‍ തന്റെ വിചിത്ര രോഗത്തെ പറ്റി ലോകത്തെ അറിയിച്ചത്. സൗത്ത് ഇംഗ്ലണ്ടിലെ പ്രമുഖ പട്ടണമായ ബ്രൈറ്റണിലാണ് ക്രിസ്റ്റല്‍ വാരന്‍ താമസിക്കുന്നത്. അഞ്ചാം വയസ്സില്‍ മാതാപിതാക്കള്‍ അടിച്ച് പിരിഞ്ഞതോടെയാണ് താന്‍ സെക്‌സ് അഡിക്ഷന് അടിമയായത് എന്നാണ് ക്രിസ്റ്റല്‍ വെളിപ്പെടുത്തിയത്. ദിവസം മുഴുവനും താന്‍ സെക്സിനെപ്പറ്റിയാണ് ചിന്തിക്കുന്നതെന്നും ക്രിസ്റ്റല്‍ പറഞ്ഞിരുന്നു.
പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പുതന്നെ 40 പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ക്രിസ്റ്റല്‍ അവകാശപ്പെട്ടു. പബ്ബുകളില്‍ നിന്നോ കോഫി ഷോപ്പുകളില്‍ നിന്നോ ആണ് ഇണകളെ കണ്ടെത്തുന്നത്. ഒരു ദിവസത്തില്‍ ഏഴ് പേരുമായി ബന്ധം പുലര്‍ത്തിയ സാഹചര്യവും ഉണ്ടായിട്ടുണ്ടെത്രെ.
മിററില്‍ ഈ അഭിമുഖം വന്ന ശേഷമാണ് ക്രിസ്റ്റലിനെ ഐടിവി അഭിമുഖത്തിനായി സമീപിച്ചത്. ‘വൃത്തികെട്ട’ ചോദ്യമാണ് ഇയാമോണ്‍ ഹോംസിന്റെ വായില്‍ നിന്ന് വന്നതെന്നാണ് വിമര്‍ശകരുടെ വാദം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഈ ചോദ്യം ചൂടോടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. രോഗത്തെ രോഗമായിക്കാണാതെ, ക്രിസ്റ്റലിന്റെ വ്യക്തിത്വത്തെ കടന്ന് ആക്രമിക്കുന്ന തരത്തിലായി ചോദ്യമെന്നാണ് വിമര്‍ശനം.