ജീവിതത്തെ ഞാന്‍ ധൈര്യപൂര്‍വം നേരിടുന്നു: ലക്ഷ്മി

ചൊവ്വ, 28 ഫെബ്രുവരി 2012 (15:31 IST)
PRO
“ദൈവഹിതത്തിലും കഠിനാദ്ധ്വാനത്തിലും എനിക്ക് വിശ്വാസമുണ്ട്. എല്ലാ കാര്യത്തിനും ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു. സ്വയം സഹായിക്കുന്നവരെ ദൈവവും സഹായിക്കുന്നു എന്നല്ലേ. എല്ലാ ദിവസവും എനിക്ക് പരീക്ഷ പോലെയാണ്, ജീവിതത്തെ ഞാന്‍ ധൈര്യപൂര്‍വം നേരിടുന്നു” - തെന്നിന്ത്യന്‍ നടി ലക്ഷ്മി റായി പറയുന്നു.

കഴിഞ്ഞ വര്‍ഷം മങ്കാത്ത, കാഞ്ചന എന്നീ മെഗാഹിറ്റുകളിലൂടെ തമിഴകത്ത് നിറഞ്ഞുനിന്ന നായികയാണ് ലക്ഷ്മി റായി. എന്നാല്‍ ഈ വര്‍ഷം ഒരു സിനിമ പോലും കോളിവുഡില്‍ നിന്ന് ലക്ഷ്മി സ്വീകരിച്ചില്ല.

“എന്നെത്തേടി വരുന്ന എല്ലാ ചിത്രങ്ങളും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. കാര്‍ത്തി നായകനാകുന്ന അടുത്ത ചിത്രത്തിലേക്ക് എനിക്ക് അവസരം വന്നു. കഥാപാത്രത്തേക്കുറിച്ച് പകുതി കേട്ടപ്പോഴേ ഞാന്‍ വേണ്ടെന്നുവച്ചു. എന്‍റെ കരിയറില്‍ ഒരു റിസ്ക് എടുക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല” - ലക്ഷ്മി നയം വ്യക്തമാക്കുന്നു.

തമിഴില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് ലക്ഷ്മി റായി.

വെബ്ദുനിയ വായിക്കുക