രാജകീയം ഈ യാത്രാനുഭവം!

അബില്‍ സജീവ്

ശനി, 29 ഫെബ്രുവരി 2020 (17:34 IST)
മൂന്നാറിനടുത്ത രാജമല വിനോദയാത്രികര്‍ക്ക് എന്നും ഒരു അത്ഭുതമാണ്. വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ നേര്‍ക്കു നേര്‍ കാണാമെന്ന അപൂര്‍വ്വ ഭാഗ്യവും ഇവിടെ എത്തുന്നവര്‍ക്ക് ലഭിക്കും.
 
ഇരവികുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമാണ് രാജമലയും. രാജമലയില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിരുകള്‍ വിട്ട് കാടിനുള്ളിലേക്ക് കയറാതിരിക്കാന്‍ ഇവിടെ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
 
ഇരവികുളം-രാജമല പ്രദേശങ്ങളില്‍ വരയാടുകളുടെ ചെറിയ കൂട്ടങ്ങളെ നമുക്ക് കാണാം. സംരക്ഷിത ഇനത്തിലുള്ള ഇവ ഇപ്പോള്‍ ഏകദേശം 1317 എണ്ണമായി ചുരുങ്ങിയിരിക്കുന്നു.
 
മൂന്നാര്‍ ടൌണില്‍ നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജമലയില്‍ എത്താം. സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തിലുള്ള ഈ ഹില്‍ സ്റ്റേഷന്‍ സഞ്ചാരികള്‍ക്ക് കൌതുകവും മല നിരകളുടെ സൌന്ദര്യവും പകര്‍ന്ന് നല്‍കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍