നിറഭേദങ്ങളണിഞ്ഞ പറവകളുടെ കളകൂജനം സഞ്ചാരികളില്‍ വിസ്മയമുണര്‍ത്തുന്നതിന് പുറമെ പ്രകൃതി തുന്നിയ ചിത്രക്കുപ്പായമണിഞ്ഞെത്തുന്ന ചിത്ര ശലഭങ്ങളും സന്ദര്‍ശകരെ ഇവിടെ പിടിച്ചുനിര്‍ത്തുന്നു. ലോകത്തില്‍ വംശനാശന ഭീഷണി നേരിടുന്ന അത്യപൂര്‍വ്വങ്ങളായ അമ്പതോളം ഇനം ചിത്രശലഭങ്ങളുടെ ആവാസ സ്ഥാനമാണ് ഇവിടം.