ചനച്ച ഏത്തപ്പഴം, ചനച്ച കപ്പളങ്ങാ അല്ലെങ്കില്‍ ചനച്ച അധികം പുളിയില്ലാത്ത മാങ്ങാ, പാളയന്‍കോടന്‍ പഴം ഇവ ഒരിഞ്ചു ചതുരക്ഷഷണങ്ങളാക്കിയത് - അര കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് - നാലെണ്ണം
മുളകുപൊടി - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - രണ്ടു നുള്ള്
ഉപ്പ് - പാകത്തിന്
കറിവേപ്പില - കുറച്ച്
കട്ടത്തൈര് ഉടച്ചത് - ഒരു കപ്പ്
ഉപ്പ്, കായപ്പൊടി, പഞ്ചസാര - പാകത്തിന്
നല്ലെണ്ണ - രണ്ട് ടീസ്പൂണ്‍
കടുക് - അരയ്ക്കാല്‍ ടീസ്പൂണ്‍
ഉലുവ - രണ്ടു നുള്ള്
ഉണക്കമുളക് - രണ്ട് (നാലായി മുറിച്ചത്)
ഉണ്ടാക്കേണ്ട വിധം
ഒന്നാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി വെള്ളം അല്പം ഒഴിച്ചു വേവിക്കുക. വറ്റുന്പോള്‍ വാങ്ങിവച്ചു രണ്ടാമത്തെ ചേരുവകള്‍ ചേര്‍ക്കുക. ചെറുതീയില്‍ അടുപ്പില്‍വച്ചു കുറുക്കുക. ഉലര്‍ത്തി ഒഴിച്ചു പിരിയാതെ തുടരെ ഇളക്കി വാങ്ങുക.