ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തിലാണ് പുരാതനമായ വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം. ഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ജില്ലയിലെ ഏകക്ഷേത്രമാണിത്. കേരളത്തിലെ അറിയപ്പെടുന്ന ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗണപതിയെ പ്രധാന പ്രതിഷ്‌ഠയായി വയ്‌ക്കുന്നതുകൊണ്ടുതന്നെ ഗണേഷ ചതുർത്ഥിയ്‌ക്ക് പ്രത്യേക പൂജകളും മറ്റും ഉണ്ടാകുകയും ചെയ്യും.
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ മുന്നില്‍ ധ്വജമുണ്ട്. ഒരേ നടശ്ശാലയില്‍ മുഖമണ്ടപവും, വലിയ ബലിക്കലും, കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ്. ശ്രീകോവിലില്‍ പ്രധാനദേവന്‍ മഹാഗണപതി. ശ്രീകോവിലിന്‍റെ വലതു ഭാഗത്ത് ശാസ്താവും ഇടതുവശത്ത് വനദുര്‍ഗ്ഗയും .
ക്ഷേത്രത്തിലേക്കുള്ള വഴി:
കട്ടപ്പന - കുമളി റൂട്ടില്‍ വണ്ടന്‍മേട് ജംഗ്ഷന്‍,അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ക്ഷേത്രമായി.