മത്തങ്ങാക്കറി

ചൊവ്വ, 11 ജൂണ്‍ 2013 (18:19 IST)
മത്തങ്ങ കാണാന്‍ പോലും കിട്ടാത്ത കാലമാണിത്. എങ്കിലും മത്തങ്ങയുടെ രുചി അറിയുന്നവര്‍ എന്തു വില കൊടുത്തും അത് വാങ്ങും.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മത്തങ്ങ - 1/2 തുണ്ട്‌
പരിപ്പ്‌ - 200 ഗ്രാം
ചേന - 2 ചെറിയ കഷണം
തേങ്ങാ - 2 കപ്പ്‌
കാന്താരിമുളക്‌ - 8 എണ്ണം
കുരുമുളക്‌ - മൂന്നോ നാലോ
ജീരകം - കുറച്ച്‌
വെളുത്തുള്ളി - 4 അല്ലി
ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

മത്തങ്ങയും ചേനയും ചെത്തി അരിഞ്ഞ്‌ കഷണങ്ങളാക്കുക. കഴുകി ഒരു പാത്രത്തില്‍ അല്‍പം വെള്ളം വച്ച്‌ അതിലിട്ട്‌ അടുപ്പത്ത്‌ വച്ച്‌ വേവിക്കുക. പരിപ്പ്‌ കഴുകി അരിച്ച്‌ മറ്റൊരു പാത്രത്തില്‍ കുറച്ചുവെള്ളം വച്ച്‌ വേവിക്കുക. മത്തങ്ങ, ചേനകഷണങ്ങളിട്ട്‌ അരച്ചു വച്ചിരിക്കുന്ന കൂട്ടും കലക്കി ഒഴിച്ച്‌ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ തിളപ്പിക്കുക. വെട്ടിത്തിളച്ച ശേഷം കടുക്‌ താളിച്ച്‌ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക