ബേബി കോണ്‍ സൂപ്പ്‌

ബുധന്‍, 3 ജൂലൈ 2013 (19:18 IST)
ബേബി കോണ്‍ സൂപ്പ്. ആരോഗ്യത്തിന് ഉത്തമമാണെന്ന് ഉറപ്പുപറയാം. മറ്റെന്താണുവേണ്ടത്. പാചകം തുടങ്ങിക്കോളൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ബീന്‍സ്‌ നീളത്തിലരിഞ്ഞത്‌ - 20 എണ്ണം
ക്യാരറ്റ്‌ നീളത്തിലരിഞ്ഞത്‌ - 1
സ്പ്രിം‌ഗ്‌ ഒണിയന്‍ അരിഞ്ഞത്‌ - 6 എണ്ണം
കോണ്‍ അടര്‍ത്തിയത്‌ - 2 കപ്പ്‌
വെജിറ്റബിള്‍ സ്റ്റോക്ക്‌ - 5 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
പാചക എണ്ണ - വറുക്കാന്‍
ചില്ലി സോസ്‌ - 4 സ്പൂണ്‍
അജിനോമോട്ടോ - 2 നുള്ള്‌

പാകം ചെയ്യേണ്ട വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്‌ പച്ചക്കറികള്‍ അരിഞ്ഞതും കോണ്‍ ചതച്ചതും അജിനോമോട്ടോ എന്നിവയുമിട്ട്‌ വഴറ്റുക. വെജിറ്റബിള്‍ സ്റ്റോക്ക്‌, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ തിളപ്പിക്കുക. ചില്ലിസോസ്‌ ചേര്‍ത്ത്‌ വിളമ്പുക.

വെബ്ദുനിയ വായിക്കുക