പാചകം സ്ത്രീകളുടെ മാത്രം കലയാണോ?

വ്യാഴം, 30 മാര്‍ച്ച് 2017 (14:08 IST)
സ്ത്രീകൾ ക്രിക്കറ്റ് കളിക്കേണ്ടവർ അല്ല, അടുക്കളയിൽ പാചകം ചെയ്യേണ്ടവരാണ്. 2014ൽ പാക് ബാറ്റ്സ്മാൻ ഷാഹിദ് അഫ്രീദി പറഞ്ഞ വാക്കുകൾ ആണിത്. അഫ്രീദിയുടെ വാക്കുകൾ അന്ന് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. അഫ്രീദി പറഞ്ഞപ്പോൾ മാത്രമല്ല, അതിനു മുമ്പും ശേഷവും സമൂഹം ചർച്ച ചെയ്തതാണ് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങികൂടേണ്ടവർ ആണോ എന്ന്.
 
സ്ത്രീകൾ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എത്രയൊക്കെ ഉയരത്തിലെത്തിയാലും പാചകം സ്ത്രീകളുടെ കുത്തക തന്നെ. ജോലിയ്ക്ക് പോകുമ്പോഴും അടുക്കളപ്പണിയെല്ലാം കഴിഞ്ഞേ പറ്റുകയുള്ളു. പാചകം സ്ത്രീകളുടെ കലയാണെന്ന് പറയേണ്ടി വരുന്നു. അതിനർത്ഥം, പുരുഷന്മാർ പാചകത്തിൽ പുറകിലാണെന്നല്ല. ആവശ്യമെങ്കിൽ മാത്രമേ അവർ പാചകം ചെയ്യാറുള്ളുവെന്ന് സാരം.
 
അമ്മയുടെ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്. അടുക്കളയിൽ സ്ത്രീകളാണ് പചകറാണിയെങ്കിൽ ഒരു വിശേഷദിവസം വരുമ്പോൾ റാണിപ്പട്ടം മാറി രാജാവ് ആയിരിക്കും തലയുയർത്തി നിൽക്കുക. വിവാഹം, മരണാനന്തര ചടങ്ങുകൾ ഇതിനെല്ലാം ഭക്ഷണം ഒരുക്കുന്നത് പുരുഷന്മാരാണെന്ന കാര്യം സ്ത്രീകളും അംഗീകരിക്കുന്ന കാര്യമാണ്.
 
വീട്ടിൽ പാചകം സ്ത്രീകളുടെ കലയും വിവാഹം പോലുള്ള മംഗള കർമങ്ങൾക്ക് പാചകം പുരുഷന്മാരുടെ കലയുമായി മാറുന്നതിന്റെ കാരണം ചിന്തിച്ചാൽ പിടുത്തംകിട്ടില്ല. പണ്ടുമുതൽക്കേ അതങ്ങനെയാണ്. പക്ഷേ, എന്തൊക്കെയായാലും പാചകം സ്ത്രീകളുടെ കല തന്നെയെന്ന് പറയാൻ ആണ് പൊതുവെ എല്ലാവർക്കും താൽപ്പര്യം.

വെബ്ദുനിയ വായിക്കുക