പാകം ചെയ്യുന്ന വിധം:
തേങ്ങ ഉലുവാപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് കടുത്ത ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വറുക്കുക (എണ്ണ ചേര്‍ക്കരുത്). പകുതി സമയം കഴിയുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയും ചേര്‍ത്ത് വറുക്കുക. അതിനുശേഷം വറുത്ത ചേരുവകള്‍ വെള്ളം കുറച്ച് ചേര്‍ത്ത് അരച്ചെടുക്കുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ പടവലങ്ങ, ഉള്ളി, പച്ചമുളക് കീറിയത്, വെളുത്തുള്ളി എന്നിവ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. നന്നായി വഴറ്റിയ ഈ ചേരുവകളിലേക്ക് പുളി പിഴിഞ്ഞതും അരച്ച ചേരുവയും ഉപ്പും വെള്ളവും ചേര്‍ത്ത് അല്പസമയം തിളപ്പിക്കുക. എന്നിട്ട് വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് കറിയിലേക്ക് ഒഴിക്കുക.