തൈര് മുളക് രസം

വ്യാഴം, 21 ജനുവരി 2010 (17:02 IST)
എളുപ്പത്തിലുണ്ടാക്കാവുന്ന തൈര് രസം

ചേരുവകള്‍‌

തൈര് - 3 കപ്പ്
വറ്റല്‍‌ മുളക് - 3
എണ്ണ - പാകത്തിന്
മഞ്ഞള്‍‌പ്പൊടി - 2 നുള്ള്
കടുക് - 1/ 2 ടീസ്പൂണ്‍‌
ഉപ്പ് - പാകത്തിന്
ഉലുവപ്പൊടി - 1/2 ടീസ്പൂണ്‍ (വറുത്തത്)
കറിവേപ്പില - പാകത്തിന്

പാകം ചെയ്യുന്നവിധം

മഞ്ഞളും ഉപ്പും തൈരില്‍‌ ചേര്‍‌ക്കുക. അല്‍‌പ്പം എണ്ണ ചേര്‍‌ത്ത് വറ്റല്‍‌മുളക് വറുത്ത് പൊടിച്ചെടുക്കുക. അതും ഉലുവാപ്പൊടിയും തൈരില്‍‌ ചേര്‍‌ക്കുക. എന്നിട്ടവ ചെറിയതീയില്‍ തിളപ്പിക്കുക. അവസാനം കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍‌ത്ത് വാങ്ങുക.

വെബ്ദുനിയ വായിക്കുക