തക്കാളി - എട്ട് എണ്ണം പുളിയില്ലാത്ത തൈര് - മൂന്ന് കപ്പ് തേങ്ങ ചിരവിയത് - നാലു കപ്പ് വെളിച്ചെണ്ണ - ആറ് ടീസ്‌പൂണ്‍ പച്ചമുളക് - പത്ത് കടുക് - ഒന്നര ടീസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില - ആവശ്യത്തിന് ജീരകം - മൂന്ന് നുള്ള്
പാകം ചെയ്യുന്ന വിധം
തക്കാളി കഷണങ്ങളാക്കി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തക്കാളി വെന്ത് വറ്റുമ്പോള്‍, നാളികേരം, പച്ചമുളക്, ജീരകം, എന്നിവ അരച്ചെടുത്ത് തൈരുമായി ചേര്‍ത്ത് വെച്ചത് ഒഴിക്കുക. തിളച്ചു പൊന്തുമ്പോള്‍ കറിവേപ്പിലയിടുക. വാങ്ങുന്നതിനു മുമ്പ് കടുക് വറുത്തിടുക.