കോളിഫ്ലവ്വര്‍ സൂപ്പ്

തിങ്കള്‍, 30 ഓഗസ്റ്റ് 2010 (12:09 IST)
തികച്ചും സന്തുലിതമായ ആഹാരമാണ് സൂപ്പ്. തിരക്കിട്ട് ഭക്ഷണം കഴിക്കാന്‍ സമയമില്ലാതെ രാവിലെ ഇറങ്ങിയോടുന്നവര്‍ക്ക് സൂപ്പ് ഒരു ശീലമാക്കാം. ഇതാ റ്റൊമാറ്റോ സൂപ്പ് രുചിച്ചു നോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോളിഫ്ലവ്വര്‍ അരിഞ്ഞത് - ഒന്ന്
കോണ്‍ഫ്ലവര്‍ - 50 ഗ്രാം
നെയ്യ് - 3 ടീ സ്പൂണ്‍
തക്കാളി ചെറുത് - മൂന്ന്
പാല്‍ - 1/2 കപ്പ്
മൊരിച്ച റൊട്ടി - 4 സ്ലൈസ്
സോഡാപ്പൊടി - ഒരു നുള്ള്
കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

നെയ്യ്, കോണ്‍ഫ്ലവ്വര്‍, പാല്‍ എന്നിവ നന്നായി കുഴച്ച് സോസാക്കണം. പിന്നീട് തക്കാളിയും കോളിഫ്ലവ്വറും വേവിച്ചതു പിഴിഞ്ഞെടുത്ത് ഒരുനുള്ള് സോഡാപ്പൊടി ചേര്‍ക്കുക. സോസ് നല്ലവണ്ണം ചൂടാക്കിയ ശേഷം അതില്‍ ഈ മിശ്രിതം ചേര്‍ക്കുക. മൊരിച്ച് റൊട്ടിക്കഷണങ്ങള്‍ ചേര്‍ത്ത് ചൂടോടെ വിളമ്പാം.

വെബ്ദുനിയ വായിക്കുക