കിഴങ്ങ് ദോശ

വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (17:41 IST)
ഇതാ ഉരുളക്കിഴങ്ങ് ചേര്‍ത്തുണ്ടാക്കാവുന്ന രുചികരമായ കിഴങ്ങ് ദോശ. അല്‍പ്പം കൈപ്പുണ്യം കൂടി ചേര്‍ത്ത് വിളമ്പിയാല്‍ പ്രഭാതഭക്ഷണം കേമമായി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഉരുളക്കിഴങ്ങ് - 3/4 കിലോ
കടലമാവ് - 11/2 കപ്പ്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 വലിയ സ്പൂണ്‍
ജീരകം - 1 സ്പൂണ്‍
സവാള അരിഞ്ഞത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 3 സ്പൂണ്‍
അരിപ്പൊടി - 1/2 കപ്പ്
അമേരിക്കന്‍ മാവ് - 2 വലിയ സ്പൂണ്‍
സോഡാപ്പൊടി - 2 നുള്ള്
ഇഞ്ചി അരിഞ്ഞത് - 1/2 സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിക്കുക. കടലമാവും അരിപ്പൊടിയും അമേരിക്കന്‍ മാവും വെള്ളവും ഉപ്പും പാകത്തിനു ചേര്‍ത്ത് കട്ടകെട്ടാതെ കുഴയ്ക്കണം. ഉരുളക്കിഴങ്ങ് പൊടിച്ചതും രണ്ടു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് ദോശയ്ക്ക് കലക്കുന്നതുപോലെ കലക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊത്തിയരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി, ഇവ ഇട്ട് വഴറ്റി മാവില്‍ ചേര്‍ക്കുക. ദോശക്കല്ലില്‍ ഒഴിച്ച് ഇരുപുറവും ചുട്ടെടുക്കുക.

വെബ്ദുനിയ വായിക്കുക