ദിക് പരിച്‌ഛേദം എന്നാല്‍ എന്താണ് ?

ബുധന്‍, 15 മെയ് 2019 (19:29 IST)
നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. പൂര്‍വ്വകാലം മുതല്‍ പകര്‍ന്നു നല്‍കിയ പല ആചാരങ്ങളും ഇന്നും നിലനില്‍ക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

വാസ്‌തു ശാസ്‌ത്രം, ജ്യോതിഷം, പക്ഷിശാസ്‌ത്രം എന്നീ മൂന്ന് കാര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വാസ്തുവിദ്യയില്‍ നിര്‍മ്മിതികളുടെ അഭിമുഖത്വം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

വാസ്‌തു നോക്കുമ്പോള്‍ പ്രധാനമാണ് ദിക് പരിച്‌ഛേദം. എന്നാല്‍, എന്താണ് ഇതെന്നും എന്തുമായി ബന്ധപ്പെട്ട വിശ്വാസമാണ് ഇതെന്നും പലര്‍ക്കും അറിയില്ല.

സൂര്യച്ഛായ അനുസരിച്ച് ദിക്കുകളുടെ സൂക്ഷ്മ നിര്‍ണ്ണയം നടത്തുന്ന രീതിക്കാണ് ദിക് പരിച്‌ഛേദമെന്ന് പറയുന്നത്. ഇതില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതും ജ്യോതിഷ തത്വങ്ങളാണ്.

വേദാംഗമായ ജ്യോതിഷം ഏറ്റവും പുരാതനവും മറ്റേത് ശാസ്ത്രങ്ങളുമായും ബന്ധപ്പെട്ടതുമാണ്. വാസ്തു ശാസ്ത്രവുമായും ജ്യോതിഷത്തിന് ബന്ധമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍