മണിപ്ലാന്റ് സമ്പത്ത് മാത്രമല്ല, ദോഷങ്ങളും സമ്മാനിക്കും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം!

വെള്ളി, 26 ഒക്‌ടോബര്‍ 2018 (19:33 IST)
സ്വീകരണ മുറികൾക്ക് വലിയ പ്രാധാന്യം നല്‍കിയാണ് എല്ലാവരും വീട് നിര്‍മ്മിക്കുന്നത്. വീട്ടില്‍ എത്തുന്ന അഥിതികള്‍ക്ക്  വീടിനോട് ആകര്‍ഷണം തോന്നുന്നതിനൊപ്പം അവര്‍ക്ക് മികച്ച സൌകര്യം നല്‍കുന്നതുമായിരിക്കണം സ്വീകരണ മുറിയെന്നാണ് ശാസ്‌ത്രം.  

ഫെങ്ഷൂയി വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യം നൽകുന്ന മണിപ്ലാന്റ് മിക്ക ഭവനങ്ങളിലും സർവസാധാരണമായി കാണുന്ന ഒന്നാണ്.  ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ് എല്ലാവരും വീടുകളില്‍ മണിപ്ലാന്റ് വളര്‍ത്തുന്നത്.

മണിപ്ലാന്റ് വീടുകളില്‍ സ്ഥാപിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. വിപരീത ദിശയിൽ മണിപ്ലാന്റ്  വളർത്തുന്നത് ദോഷങ്ങള്‍ക്ക് കാരണമാകും.

വീടിന്റെ തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നതിനാൽ വടക്ക്‌ കിഴക്ക് ഭാഗത്തു മണിപ്ലാന്റ് നടുന്നത് ഒഴിവാക്കുക. കിഴക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ നട്ടാൽ ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലായ്മക്കു കാരണമാകും എന്നാണ് വിശ്വാസം.

ദൈവങ്ങളുടെ ചിത്രങ്ങൾ വടക്ക് - കിഴക്ക് ഭാഗത്ത് വെക്കുന്നതാകും ഉത്തമം. അലങ്കാരത്തിനായി വെക്കുന്ന അക്വേറിയം, മണിപ്ലാന്റ് തുടങ്ങിയവ സ്വീകരണ മുറിക്ക് അഴകും പോസിറ്റീവ് ഏനര്‍ജിയും നല്‍കും. ദൈവങ്ങളുടെ ചിത്രങ്ങൾ കിഴക്ക് വടക്ക്, കിഴക്ക് ഭാഗത്ത് സ്ഥാപിക്കുന്നതാണ് ഉചിതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍