എന്തുകൊണ്ട് കിഴക്കിനിത്ര പ്രാധാന്യം? കാരണം ഇതാണ്

വ്യാഴം, 10 മെയ് 2018 (12:38 IST)
നമ്മുടെ ആരാധനകളിലും വിശ്വാസങ്ങളിലുമെല്ലാം കിഴക്ക് ദിക്കിന്  വളരെ വലിയ പ്രാധാന്യമാണുള്ളത്. വാസ്തുവിലും ഗൃഹ നിർമ്മാണത്തിലും പൂജാതി കർമ്മങ്ങളിലും എന്നു തുടങ്ങി എല്ല മംഗള കർമ്മങ്ങളും കിഴക്കിനെ സാക്ഷിയാക്കിയാണ്. ഇതിനു പിന്നിൽ ചില കാരണങ്ങൾ ഉണ്ട്.
 
പ്രഭാത കിരണങ്ങൾ ഏറ്റവുമാദ്യം പതിക്കുന്ന ദിക്കാണ് കിഴക്ക് എന്നതാണ്  ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം. സൂര്യനിൽ നിന്നുള്ള എനർജ്ജിയിലാണ് ഭൂമിയുടെ നിലനിൽപ്പ് എന്നു തന്നെ പറയാം. 
 
എറ്റവും പരിശുദ്ധമായ സൂര്യ കിരണങ്ങളാണ് പ്രഭാതത്തിൽ ഭൂമിയിൽ പതിക്കുക. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് നമ്മുടെ പൂർവ്വികർ സൂര്യ നമസ്കാരത്തിനും സൂര്യ വന്ദനത്തിനുമെല്ലാം രൂപം നൽകിയത്. മനസ്സിനേയും ശരീരത്തേയും ശുദ്ധമാക്കാനും നല്ല ഊർജ്ജത്തെ കൈവരിക്കാനും ഇത് സഹായിക്കും.
 
ഇതുപോലെ തന്നെയാണ് വീടുകളുടെ കാര്യവും. കിഴക്കോട്ടു ദർശനമുള്ള വീടുകളിൽ താമസിക്കുന്നത് ഗുണകരമാണ് എന്ന് പറയാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. പുലർകാല സൂര്യ കിരണങ്ങൾ നേരിട്ട് വീട്ടിലെത്തുന്നത് ഐശ്വര്യമാണ്. ഇത് വീടിനുള്ളിലേക്ക് തടസ്സമില്ലാത്ത പോസിറ്റീവ് എനർജ്ജിയുടെ പ്രവാഹത്തിന് കാരണമാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍