വീടിനു ചുറ്റുമുള്ള മരങ്ങൾ സുഖകരമായ ഒരു കാര്യമാണ്. നല്ല തണലും തണുപ്പും വീടിനും പരിസരത്തിനുമേകാൻ വൃക്ഷങ്ങൾക്കാവും. എന്നാൽ ഇവ ഐശ്വര്യം പ്രധാനം ചെയ്യും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ അത് സത്യമാണ്. വീടിനു ചുറ്റും മരങ്ങളുള്ളത് വീടിനും കുടുംബത്തിനും ഐശ്വര്യം പ്രധാനം ചെയ്യും. അതേസമയം അസ്ഥാനത്തു നിൽകുന്ന മരങ്ങൾ വീടിനു ദോഷം ചെയ്യും എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.