വീടിന് മുന്നിൽ കെട്ടുന്ന മണിയുടെ പിന്നിലും രഹസ്യങ്ങൾ!

തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (15:39 IST)
കോളിംഗ് ബെല്ലിന് പകരം വീടുകൾക്ക് മുമ്പിൽ വയ്‌ക്കുന്ന മണി ചുമ്മാ അലങ്കാരത്തിന് മാത്രമല്ല. മണിയിൽ നിന്നുള്ള ശബ്‌ദം ഏറെ പോസറ്റീവ് എനർജി നിറഞ്ഞതാണ്. ആ ശബ്‌ദം തലച്ചോറിനെ പ്രചോദിപ്പിക്കുകയും അത് ഏഴ് സെക്കൻഡ് നമ്മുടെ ചെവിയിൽ തന്നെ നിലനിൽക്കുകയും ചെയ്യുന്നു.
 
മണിമുഴക്കുമ്പോള്‍ അതിഥിയിലും ആതിഥേയനിലും ഒരു പോലെ പോസിറ്റീവ് എനർജി നിറയും. ഇത് ബന്ധങ്ങൾ തമ്മിലുള്ള ഊഷ്‌മളത വർദ്ധിപ്പിക്കാനും ഉപകാരപ്പെടും. മണിയുടെ ശബ്‌ദം മനുഷ്യരിലെ ഹീലിംഗ് സെന്ററുകളെ ഉണർത്തുകയും അത് നെഗറ്റീവ് ചിന്തകളെ മാറ്റി പോസറ്റീവ് ചിന്തകളെ കൊണ്ടുവരികയും ചെയ്യുന്നു.
 
പ്രഭാതത്തിലും പ്രദോഷത്തിലും ഭവനങ്ങളിൽ മണി മുഴക്കുന്നത് ഐശ്വര്യപ്രദമാണ്. മണിയുടെ നാവ് സരസ്വതി ദേവിയെ പ്രതിനിധാനം ചെയ്യുന്നു. സന്ദ്യാസമയങ്ങളിൽ വിളക്ക് കൊളുത്തുന്നതും മണി മുഴക്കുന്നതും ഒരുപോലെ ഉത്തമമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍