ശബരിമലയില്‍ ഇനി വാസ്തു നിര്‍മ്മാണം

തിങ്കള്‍, 20 ജൂണ്‍ 2005

ശബരിമലയില്‍ നടത്തുന്ന എല്ലാവിധ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ വാസ്തു ശാസ്ത്രം നടപ്പാക്കുമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ ജി.രാമന്‍ നായര്‍ അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനം ശബരിമലയില്‍ വന്‍ മാറ്റം വരുത്തുന്നതാണ്‌
ഇതുവരെ ശബരിമലയിലും പമ്പയിലും നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വാസ്തു ശാസ്ത്രത്തിന്റെ അടിത്തറയില്ലായിരുന്നു.

വാസ്തുശാസ്ത്രം അനുസരിച്ച് ശബരിമല ക്ഷേത്ര സമുച്ചയത്തെ ഉടന്‍ തന്നെ പുനക്രമീകരണം നടത്തുമെന്നും ബോര്‍ഡ്‌ പ്രസിഡന്റ്‌ അറിയിച്ചു. പ്രശസ്ത വാസ്തുശില്‍പ പണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശങ്ങള്‍ ഇതിനായി പ്രയോജ-നപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ശബരിമലയിലെ ശ്രീകോവിലിനോട്‌ ചേര്‍ന്നുള്ള മണ്ഡപം ഫ്ലൈ ഓവര്‍, എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തി, ദേവസ്വം മാനേജ-ര്‍ എന്നിവരുടെ ഓഫീസുകള്‍ എന്നിവ വാസ്തു ശാസ്ത്രത്തിന്‌ യോജ-ി‍ച്ച രീതിയിലാണോ നിര്‍മ്മിച്ചിരിക്കുന്നത്‌ എന്നും പരിശോധിക്കുന്നതാണ്‌.

പതിനെട്ടാം പടിക്കു മുകളിലുള്ള ചുറ്റമ്പലത്തിന്റെ അതിര്‍ത്തിക്കുള്ളിലെ ക്രമീകരണങ്ങള്‍ ചിട്ടപ്പെടുത്തുകയായിരിക്കും ആദ്യം ചെയ്യുന്ന നടപടി. എന്നാല്‍ നിലവിലുള്ള ബഹുനില മന്ദിരങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്‌ ലഭിച്ച 60 ഹെക്‌ടര്‍ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വാസ്തു ശാസ്ത്രം അനുസരിച്ചായിരിക്കും നടത്തുക.

വെബ്ദുനിയ വായിക്കുക