വീട്‌ നിര്‍മ്മിക്കേണ്ടത്‌ എവിടെ ?

വെള്ളി, 27 ജൂലൈ 2007 (18:03 IST)
ANIFILE
നമുക്ക്‌ ഭൂമിയുണ്ട്‌ ; വീട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു.പക്ഷെ ആ വസ്തുവില്‍/ പുരയിടത്തില്‍ എവിടെ വീട്‌/ പുര പണിയണം?

ഭാരതീയര്‍ ജ്യോതിശസ്ത്രത്തില്‍ എത്രത്തോളം വിശ്വസിക്കുന്നുവോ ഏതാണ്ട്‌ അത്രത്തോളം തന്നെ വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരും കുറവല്ല എന്നാണ്‌ വാസ്തുവിദ്യാ ശാസ്ത്രം സംബന്ധിച്ച്‌ അടുത്തകാലത്ത്‌ ഉണ്ടായിട്ടുള്ള വിവിധ സ്ഥാപനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

വാസ്തുശാസൃതം അതിന്‌ ഉത്തരം നല്‍കുന്നുണ്ട്‌. ചെറിയ പറമ്പാണെങ്കില്‍ - രണ്ടോ മൂന്നോ സെന്റ്‌ -അതിലങ്ങോട്ട്‌ വീട്‌ വെക്കുകയേ നിവൃത്തിയുള്ളൂ. വാസ്തു പരിഗണനകള്‍ കണിശമായി പലിക്കാനാവില്ലല്ലോ.

വലിയപറമ്പുകളില്‍ കണക്കാക്കേണ്ടതായ ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം എന്നിവ അല്‍പക്ഷേത്രവിധി പ്രകാരം ചെറിയപറമ്പുകളില്‍ കണക്കാക്കേണ്ടതില്ല.

ചെറിയ സ്ഥലമാണെങ്കില്‍ വീടിന്റെ നടുഭാഗം, തെക്ക്‌-പടിഞ്ഞാറു ഭാഗത്തോട്‌ ചേര്‍ന്നോ, വടക്ക്‌-കിഴക്ക്‌ ഭാഗത്തോട്‌ ചേന്നോ ആവണം. . പറമ്പിന്റെ മധ്യത്തില്‍ മദ്ധ്യത്തില്‍ ഗൃഹമദ്ധ്യം വരാന്‍ പാടില്ല എന്നാണ്‌ ആചാര്യ മതം. സമാന്യം വലിയ പറമ്പാണെങ്കില്‍കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ

വീട്‌ ഉണ്ടാക്കേണ്ട ഭൂമിയെ വടക്കു തെക്കായും , കിഴക്കുപടിഞ്ഞാറായും വശങ്ങളില്‍ നിന്ന്‌ നേര്‍ രേഖവരച്ച്‌ നാലു ഭാഗമായി വിഭജിക്കുക. ഇവയില്‍ വടക്ക്‌-കിഴക്ക്‌ ഭാഗത്തിലോ, തെക്ക്‌-പടിഞ്ഞാറ്‌ ഭാഗത്തിലോ ആണ്‌ വീട്‌ പണിയേണ്ടത്‌ എന്ന്‌ വാസ്തു ശാസ്ത്രം അനുശാസിക്കുന്നു.

അതില്‍ തന്നെ തിരഞ്ഞെടുത്ത ഭൂമിയുടെ മദ്ധ്യത്തോടുചേര്‍ന്നുവേണം വീട്‌ വെക്കാന്‍. എന്നാല്‍ കൃത്യമായി നടുക്ക്‌ ആവാനും പാടില്ല. അതിര്‍ത്തിയോടുചേര്‍ത്തു വീട്‌ വെക്കരുത്‌. ഗൃഹമദ്ധ്യസൂത്രം തടസ്സപ്പെടുന്ന രീതിയില്‍ ഭിത്തി, തൂണ്‌, ടോയ്‌ലറ്റ്‌ തുടങ്ങിയവ വരുന്നത്‌ ശുഭകരമല്ല

കൂടുതല്‍ ഭൂമിയുള്ള സ്ഥലങ്ങളില്‍ വീടുവെക്കുമ്പോള്‍ ആ സ്ഥലത്ത്‌ ഉള്‍ക്കൊള്ളിക്കാവുന്ന സമചതുരമായി വാസ്തുവിനെ കണക്കാക്കണം. കിഴക്ക്‌ വശത്തെ മദ്ധ്യത്തില്‍ നിന്നും പടിഞ്ഞാറ്‌ വശത്തെ മദ്ധ്യം വരെബ്രഹ്മസൂത്രവും തെക്കുവടക്കുദിശയില്‍ വാസ്തുമദ്ധ്യത്തില്‍ യമസൂത്രവും കണക്കാക്കുന്നു.അപ്പോള്‍ ഭൂമി വീണ്ടും നാലു ചെറിയ സമചതുരാമാവുന്നു

അതില്‍ ഒന്നില്‍, വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. ഈ രീതിയില്‍ വീടുള്‍ ഉണ്ടാകുമ്പോള്‍, തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്ന്‌ വടക്കുകിഴക്കേ മൂല വരെയുള്ള കര്‍ണസൂത്രവും തട്ടാതെ നോക്കണം.

ഈ വിധത്തില്‍ രേഖ നാല്‌ ആക്കി തിരിച്ച്‌ അതില്‍ വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌.

എന്നാല്‍ ചെറിയ പറമ്പുകളില്‍ 'അല്‍പക്ഷേത്രവിധി' പ്രകാരം ആകെ ഭൂമിയില്‍ ഒതുങ്ങുന്ന ഒരു ദീര്‍ഘചതുരമോ, സമചതുരമോ കണക്കാക്കി വീടുണ്ടാക്കാം, വാസ്തുമദ്ധ്യത്തില്‍ നിന്ന്‌ ഗൃഹമദ്ധ്യം വടക്കുകിഴക്കോട്ടോ, തെക്കുപടിഞ്ഞാട്ടോ നീക്കി നിര്‍ത്തുന്നതാണ്‌ നല്ലത്‌.പിശാചവീഥിയും ഒഴിവാക്കണം.

വെബ്ദുനിയ വായിക്കുക