വീടു വയ്ക്കാന്‍ ഏത് ഭൂമി?

SASIWD
സാഹചര്യവും പണവും ഒത്ത് വന്നാല്‍ ആര്‍ക്കും ഭൂമി വാങ്ങാം. എന്നാല്‍, വീട് വയ്ക്കാനുള്ള ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. അത് ഭാവി ജീവിതം സുന്ദരമാക്കുന്ന സ്വപ്ന ഗൃഹത്തിന് അനുയോജ്യമാണോ എന്ന് ഒരു നിമിഷം ചിന്തിക്കുക.

വേദകാല നിര്‍മ്മാണ ശാസ്ത്രമായ വാസ്തു വിധി പ്രകാരം വീട് വയ്ക്കാനുള്ള ഭൂമി വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു സ്ഥലം വാങ്ങാന്‍ പോവുമ്പോള്‍ ആദ്യം നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കുകയാണ് വേണ്ടത്. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയില്‍ കുറച്ച് നേരം നില്‍ക്കുക. അനുകൂല തരംഗങ്ങളാണ് അനുഭപ്പെടുന്നത് എങ്കില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചിന്തിക്കാം. അല്ലെങ്കില്‍, ഈ ഭൂമി അനുയോജ്യമല്ല എന്ന് തന്നെ കരുതണം. ജീവിത വിജയം നേടിയവര്‍ താ‍മസിച്ച സ്ഥലം വാങ്ങുന്നത് ഉത്തമമായിരിക്കും.

ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ട് ദരിദ്രാവസ്ഥയില്‍ എത്തിയ ഒരാളുടെ വീട് വാങ്ങുമ്പോഴും ജീര്‍ണ്ണാവസ്ഥയി എത്തിയ ഒരു വീട് വാങ്ങുമ്പോഴും ഒന്നുകൂടി ആലോചിക്കുന്നത് നല്ലതാണെന്നാണ് വാസ്തു ശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം.


SASIWD
വീട് വയ്ക്കാന്‍ കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമായ ഭൂമി വാങ്ങുന്നത് നല്ലതാണ്. ഇത്തരം ഭൂമിക്ക് പ്രത്യേക ഗന്ധമുണ്ടാവുമെന്നും വിദഗ്ധര്‍ പറയുന്നു.

മണ്ണിന്‍റെ നിറം

മണ്ണിന്‍റെ നിറം നോക്കി വീട് വയ്ക്കാന്‍ പറ്റിയ ഭൂമി തെരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് വാസ്തു ശാസ്ത്രകാരന്‍‌മാരുടെ അഭിപ്രായം. ഓരോ നിറത്തിനും ഓരോ സൂചനകള്‍ ഉണ്ടത്രേ.

മണ്ണിന്‍റെ നിറം നോക്കുമ്പോള്‍ ഉപരിതലം മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ഭൂമി 12 അടി വരെ കുഴിക്കുക. മൂന്ന് അടി വരെ കറുപ്പും പിന്നീട് ചുവപ്പോ വെള്ളയോ ആണെങ്കില്‍ ആ ഭൂമി വാങ്ങാം.

വാസ്തു ശാസ്ത്ര പ്രകാരം കറുത്തതു ചെളിയുള്ളതും ആയ മണ്ണ് വീട് വയ്ക്കാന്‍ അനുയോജ്യമല്ല. ചെറു പാറക്കഷണങ്ങളുള്ള മണ്ണാണെങ്കില്‍ ഉത്തമം. ഇവിടെ വീട് വച്ചാല്‍ ധനാഗമന മാര്‍ഗ്ഗം നന്നാവുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

ഈ ഭൂമി വേണ്ട

എല്ല്, ചതുപ്പ്, പാറക്കെട്ടുകള്‍, ഉറുമ്പിന്‍ കൂട്, എന്നിവയുള്ള ഭൂമിയും കൂര്‍ത്ത മുള്ളുകള്‍ ഉള്ള മരങ്ങള്‍ ഉള്ള സ്ഥലവും വീട് വയ്ക്കാനായി വാങ്ങാതിരിക്കുകയാണ് നല്ലത്.