താങ്ങാവുന്നതിലും കൂടുതല്‍ മാനസിക ഭാരമാണ് ആധുനിക ജീവിതഗതി മനുഷ്യര്‍ക്ക് നല്‍കുന്നത്. ഇന്നത്തെ ജീവിത സാഹചര്യവും മത്സരങ്ങളും ഒരാള്‍ക്ക് താങ്ങാവുന്നതിലും അധികം സമ്മര്‍ദ്ദമാണ് നല്‍കികൊണ്ടിരിക്കുന്നത്.
മനുഷ്യന് താങ്ങാനാവുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ആളുകള്‍ ആ പരിധിയും കഴിഞ്ഞ് എത്രയോ അധികം സമ്മര്‍ദ്ദമാണ് താങ്ങുന്നത്. ഈ അതിസമ്മര്‍ദ്ദം ശാരീരിക പ്രയാസങ്ങളിലേക്ക് ഉള്ള ഒരു സഞ്ചാരമാണെന്ന് അധികമാരും ശ്രദ്ധിക്കാറില്ല. ഇത്തരത്തിലുള്ള അധിക സമ്മര്‍ദ്ദമാണ് വൈദ്യശാസ്ത്രം പറയുന്ന പത്ത് പ്രധാന മരണ കാരണങ്ങളില്‍ ഒന്ന്. കൂടാതെ, പ്രത്യുത്പാദന ശേഷി, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയും അമിത സമ്മര്‍ദ്ദത്തിന്‍റെ സംഭാവനകളാണ്.
ഒരാഴ്ചത്തെ വിശ്രമമില്ലാത്ത ദിനചര്യകളില്‍ നിന്ന് ആഴ്ചാവസാനം മോചനം നേടിയാലോ? പലര്‍ക്കും ആ ദിവസം വീട്ടില്‍ ചെലവഴിക്കാനാവില്ല. വീട്ടിലും അകാരണമായ സമ്മര്‍ദ്ദം അനുഭവിക്കാന്‍ ആര്‍ക്കും ഇഷ്ടമാവാത്തതാണ് ഇതിനു കാരണം. ഇതിന് വാസ്തു ശാസ്ത്രത്തില്‍ എന്തെങ്കിലും പരിഹാരങ്ങളുട്ണോ, എങ്കില്‍ അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
സന്തോഷപ്രദവും ആഹ്ലാദകരവുമായ ചുറ്റുപാടുകള്‍ പഞ്ചഭൂതങ്ങളുടെ സന്തുലനം കൊണ്ട് സാധ്യമാവുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. താമസസ്ഥലത്ത് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നത് ആരോഗ്യകരമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കും. അതിനാല്‍ താമസസ്ഥലം എപ്പോഴും വൃത്തിയുള്ളതും അടുക്കും ചിട്ടയും ഉള്ളതുമാവുന്നത് ആഹ്ലാദകരമായ അന്തരീക്ഷം സൃഷിക്കുമെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗം ഭൂമിയുടെ ദിക്കാണ്. ഇവിടെ തടികൊണ്ടുള്ളതോ മണ്ണുകൊണ്ടുള്ളതോ ആയ അലങ്കാര വസ്തുക്കള്‍ വയ്ക്കുന്ന് നിങ്ങളുടെ ഊര്‍ജ്ജസ്വലത കൂട്ടും. ഇത് കുടുംബാന്തരീക്ഷത്തില്‍ ആഹ്ലാദാനുഭവങ്ങള്‍ ഉണ്ടാക്കും.
തെക്ക് കിഴക്ക് ഭാഗത്ത് ചുവപ്പ് നിറത്തിലുള്ള ലൈറ്റുകളോ മെഴുകുതിരിയോ ഉപയോഗിക്കാം. ഈ ദിക്ക് അഗ്നിയുടേതായതിനാല്‍ ചുവപ്പ് നിറത്തിലുള്ള അലങ്കാരങ്ങള്‍ യോജിക്കും.
വടക്ക് കിഴക്ക് ദിക്കില്‍ വെള്ളം നിറച്ച അലങ്കാര പാത്രത്തില്‍ പൂക്കള്‍ വയ്ക്കാം. ഇത് സന്തോഷാനുഭവങ്ങള്‍ക്ക് മാറ്റ് കൂട്ടും. മണികളും മറ്റും വടക്ക് പടിഞ്ഞാറ് ദിശയില്‍ തൂക്കുന്നത് ബന്ധങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകും.
വീടിന്‍റെ പ്രകൃതിയുടെ സന്തുലനം പഞ്ചഭൂതങ്ങളെ ക്രമപ്പെടുത്തുന്നതിലൂടെ നേടാന്‍ കഴിയും. ഇത്തരത്തില്‍ വീടും ബാഹ്യ പ്രകൃതിയുമായുള്ള താളം ഒരേ ക്രമത്തിലാക്കുകയും അമിത മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും അതുവഴി രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.