വീട് നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഭൂമിയെ കുറിച്ച് നേരത്തെയുള്ള വിവരണങ്ങളില്‍ പറഞ്ഞു കഴിഞ്ഞു. ഇനി ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ താമസക്കാരുടെ ജീവിതത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.
നിര്യതി കോണ് ഉയര്‍ന്നിരിക്കുന്ന ഭൂമിയാണ് വീട് വയ്ക്കാന്‍ ഏറ്റവും ഉത്തമം എന്ന് കരുതുന്നു. ഈ ഭൂമിയില്‍ വീട് വച്ചാല്‍ ആയിരം വര്‍ഷം വരെ ഗുണാനുഭവം ഉണ്ടായിക്കൊണ്ടിരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ തെക്ക് ഭാഗം ഉയര്‍ന്ന ഭൂമിയാണ് ഉത്തമം. ഇവിടെ താമസിക്കുന്നവര്‍ക്ക് നൂറ് കൊല്ലം വരെ അഭിവൃദ്ധിയുണ്ടാവും.
ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ താമസക്കാരില്‍ ഉടനടി ദോഷം വരുത്തിയില്ല എങ്കിലും ഭാവിയില്‍ അതുണ്ടായേക്കാമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. വടക്ക്-പടിഞ്ഞാറ് ഭാഗം ഉയര്‍ന്ന ഭൂമിയിലാണ് വീട് വയ്ക്കുന്നത് എങ്കില്‍ പന്ത്രണ്ട് വര്‍ഷം ശുഭാനുഭവം ലഭിക്കും. വടക്ക് ഭാഗം ഉയര്‍ന്ന ഭൂമിയിലാണെങ്കില്‍ എട്ട് വര്‍ഷവും മധ്യഭാഗം ഉയര്‍ന്ന ഭൂമിയിലാണെങ്കില്‍ പത്ത് വര്‍ഷവും ഗുണഫലങ്ങളായിരിക്കും.
ഭൂമിയുടെ തെക്ക്-കിഴക്കോ വടക്ക്-കിഴക്കോ ഭാഗമാണ് ഉയര്‍ന്നിരിക്കുന്നതെങ്കില്‍ ഗുണാനുഭവം ആറ് വര്‍ഷത്തേക്ക് ഉണ്ടാവും. ഗുണാനുഭവങ്ങളുടെ സമയം കഴിയുമ്പോള്‍ മാത്രമേ ദോഷ ഫലങ്ങളുടെ വ്യാപ്തി താമസക്കാര്‍ക്ക് അനുഭവപ്പെടുകയുള്ളൂ. അതിനാല്‍ ശരിയായ ഭൂമിയില്‍ തന്നെ വീട് വയ്ക്കണം അല്ലെങ്കില്‍ പരിഹാര പ്രക്രിയകള്‍ നടത്തി ഭൂമി നിര്‍മ്മാണ യോഗ്യമാക്കണമെന്നും വാസ്തുശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.