വീടുകൾ എപ്പോഴും ഐശ്വര്യത്തിന്റെയും പോസിറ്റീവ് എനർജിയുടെയും കേന്ദ്രങ്ങളായിരിക്കണം. എങ്കിൽ മാത്രമേ അവിടെ ജീവിക്കുന്നവർക്ക് സന്തോഷവും ഉന്നതിയുമുണ്ടാവു. വീട്ടിൽ ഐശ്വര്യം നിറക്കുന്നതിനയ് നമ്മൾ പൂജകളും മറ്റുമെല്ലാം ചെയ്യുന്നുണ്ടാകാം എന്നാൽ നിസാരമെന്നു തോന്നുന്ന ചില കാര്യങ്ങൾ നമ്മൾ അവഗണിക്കുന്നതാണ് യഥാർത്ഥത്തിൽ വീടുകളിലെ പ്രധാന പ്രശ്നം.
വീടുകൾ ഏറ്റവും വൃത്തിയുള്ള ഇടങ്ങളായി സൂക്ഷിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അത് ആളുകൾ കാണുന്നിടത്ത് മാത്രമല്ല. അല്ലാത്ത ഇടങ്ങളിലും അലമാരകളും കപ്‌ബോർഡുകളുമെല്ലാം എപ്പോഴും വൃത്തിയായിരിക്കണം. മറ്റൊന്ന് കേടായ നിരവധി സധനങ്ങൾ നമ്മൾ വീടുകളിൽ സൂക്ഷിച്ചിട്ടുണ്ടാവും. ഇതെല്ലാം ഒന്നുകിൽ നന്നാകി ഉപയോഗിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക.
വച്ചുകളുടെയും ക്ലോക്കുകളുടെയും കാര്യത്തിൽ ഇത് നിർബന്ധമായും ചെയ്തില്ലെങ്കിൽ ദോഷം സമയം ഒരിക്കലും വിട്ടു പോകില്ല. വീടിന്റ അലങ്കരത്തിന്റെ ഭാഗമയി പല വസ്ഥുക്കളും നമ്മൾ പ്രധാന വാതിലിനു അഭിമുഖമായ ചുവരിൽ വക്കാറുണ്ട്. എന്നാൽ ഇതിൽ ഒന്നുപോലും പ്രതിഫലനം ഉണ്ടാക്കുന്ന സാധനങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിലേക്ക് വരുന്ന ഐശ്വര്യത്തെ ഇല്ലാതാകൂ.