ഉരുക്കുകൊണ്ടൊരു വീട്

കല്ലിനോടും മണ്ണിനോടും മരത്തോടും ഇനി വിട പറയാം. ഇന്ത്യയില്‍ പുതുമയാര്‍ന്ന ഗൃ ഹ നിര്‍മ്മാണ രീതി വികസിച്ചു വരുന്നു.

ഉരുക്കു കൊണ്ടുള്ള വീടുകള്‍ ലോഹക്കൂട്ടുകളാണ്. ഇത്തരം വീടുണ്ടാക്കല്‍ രീതി ഉപയോഗിക്കുന്നത് കൊല്‍ക്കത്തയിലെ രാജര്‍ ഹട്ടിലാണ്. ഇത്തരം വീടുകളുടെ സമുച്ചയം പണിതു വരുന്ന ലിവിംഗ് സ്റ്റീലാണ് നിര്‍മ്മാതാക്കള്‍.

ഭവന നിര്‍മ്മിതിയില്‍ ലോഹസങ്കരങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ലോകത്തിലെ പതിനൊന്ന് ഉരുക്കു കമ്പനികള്‍ ചേര്‍ന്നാണ് ലിവിംഗ് സ്റ്റീലിന് രൂപം നല്‍കിയിരിക്കുന്നത്.

ഫിന്‍ലാന്‍റിലും ഓസ്ട്രേലിയയിലും ഉരുക്ക് വീടുകള്‍ സാധാരണമാണെങ്കിലും ഇന്ത്യയില്‍ ഇത് വിരളമാണ്. പെട്രോനാസ് ടവേഴ്സ്, ബ്രൂക്ക്ലിന്‍ ബ്രിഡ്ജ് എന്നിവയുടെ നിര്‍മ്മാണത്തില്‍ അധികവും ഉപയോഗിച്ചിരിക്കുന്നത് ഉരുക്കാണ്.

2003 ല്‍ ജംഷഡ്പുരില്‍ ഉരുക്ക് മാത്രം ഉപയോഗിച്ച് ക്ളബ് ഹൗസും ബംഗ്ളാവും പണിതിരിക്കുന്നു. ഉരുക്ക് ഭവനങ്ങളുടെ സുഖ സൗകര്യത്തെ കുറിച്ചും ഇതിന്‍റെ നിര്‍മ്മാണത്തെ കുറിച്ചും ജനത്തെ ബോധവല്‍കരിക്കുന്നതിന് ഇത്തരത്തിലുള്ള ഭവനങ്ങള്‍ സഹായകരമാണ്.

ഉരുക്കില്‍ പണിത ബംഗ്ളാവിന്‍റെ ശില്‍പി ജീതേന്ദ്ര സിംഗ് ഉരുക്കു കൊണ്ടുള്ള വീട്ടിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഉരുക്കു വീടുകള്‍ കോണ്‍ക്രീറ്റ് വീടുകള്‍ പോലെയാണ്.

പെയിന്‍റിംഗ് തൂക്കിയിടാനുള്ള പ്യ്രാസം ഉണ്ടെന്നേയുള്ളു. സിമന്‍റ് ഫൈബര്‍ ബോര്‍ഡിന്‍റെ ചുമരില്‍ ഉരുക്ക് ബീം ഉള്ള സ്ഥലത്ത് ഡ്രില്‍ ചെയ്ത് ആണി ഉറപ്പിക്കുന്നതിലൂടെ ആ പ്രശ്നവും പരിഹരിക്കപ്പെട്ടും.

ഉരുക്കു വീടുകളുടെ പ്രചാരം വര്‍ദ്ധിക്കുന്നതിനയി ലിവിംഗ് സ്റ്റീലില്‍ അന്താരാഷ്ട്ര തല രൂപ കല്‍പനയില്‍ ഒരു മത്സരം ജൂലൈയില്‍ സംഘടിപ്പിച്ചു. താമസ സൗകര്യവും ദീര്‍ഘകാലം ഈടു നില്‍ക്കുന്ന ഗുണമേന്‍മയും ഉള്ള വീടുകള്‍ രൂപ കല്‍പന ചെയ്യുക എന്നതായിരുന്നു വിഷയം.

ഈ വിഷയത്തില്‍ സമ്മാനം നേടിയ മാതൃകയിലാണ് ഉരുക്ക് വീടുകള്‍ പണിയുന്നത്. ഉരുക്ക് വീടുകള്‍ക്ക് ഭൂകമ്പത്തില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നും പ്രതിരോധ ശക്തി കൂടുതലാണ്. ഇതിന് ഉദാഹരണമാണ് ഗുജറാത്തിലെയും സുനാമി പ്ര്ദേശങ്ങളിലെയും വീടുകള്‍.

ഉയര്‍ന്ന വരുമാനക്കാരെയാണ് ഈ കമ്പനി ലക്ഷ്യമിടുന്നത്. തൊഴില്‍ ചെലവ് കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. ഉരുക്കു വീടുകളുടെ നിര്‍മ്മാണം പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല.

ചൂടു താരതമ്യേന ഒരു ഡിഗ്രി കുറവായിരിക്കും. അലൂമിനിയത്തിന്‍റെ ആവരണമുള്ളതു കൊണ്ട് താപ ചാലകത കുറവായിരിക്കും. സാധാരണ വീടുണ്ടാക്കുന്ന ചെലവ് മാത്രമേ ഈ രീതിയിലുള്ള വീടുകള്‍ക്ക് ആവുന്നുള്ളു. ചതുരശ്ര അടിക്ക് 550 രൂപ. ഗുണനിലവാരം കൂടുതലാണ് താനും.

ജനങ്ങള്‍ ഇത്തരം വീട് നിര്‍മ്മാണത്തില്‍ സംശയാലുക്കളാണ്. ഇഷ്ടികയുടേയും കോണ്‍ക്രീറ്റിന്‍റേയും ഉരുക്കിന്‍റേയും അനുപാതം ഒറ്റസംഖ്യയില്‍ ഒതുങ്ങുന്നതാണ്. ഉരുക്കു വീടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനായി ദക്ഷിണേന്ത്യയില്‍ സ്ഥാപിച്ച സംരംഭങ്ങളാണ് ടാറ്റാ ബ്ളൂ സ്കോപ്പ്.

ജംഷഡ്പുരിലും ഡല്‍ഹിയിലും ചൈനയിലും ഉടന്‍ തന്നെ വ്യവസായ ശാലകള്‍ സ്ഥാപിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിനെട്ട് വില്‍പന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ ടാറ്റാ ഓട്ടോ കോം, ഫ്ളക്സ്ട്രോണിക്സ്, ഐ.ടി.സി തുടങ്ങിയ കമ്പനികള്‍ ഉരുക്ക് വീടുണ്ടാക്കുന്ന കരാര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഒറീസയില്‍ ഡുബുരിയില്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്‍റെ ഓഫീസ് ഇത്തരത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണ്. ഇന്ത്യയിലും ഇത് പ്രചാരത്തില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

വെബ്ദുനിയ വായിക്കുക