ഇന്ധന വില വർധന 11 ആം ദിവസം; പെട്രോൾ വില 92 രുപയിലേയ്ക്ക്

വ്യാഴം, 18 ഫെബ്രുവരി 2021 (07:32 IST)
പതിവ് തെറ്റാതെ പതിനൊന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ 71 പൈസയായി വർധിച്ചു. 86 രൂപ 27 പൈസയാണ് ഡീസലിന്റെ വില. ഈ മാസം മാത്രം 3.92 രൂപയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 3.52 രൂപ ഡീസലിനും വർധിപ്പിച്ചു. രാജ്യത്ത് പെട്രോൾ വില അതിവേഗം കുതിയ്ക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോൾ വില 100 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ 100 രൂപ 13 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. മുംബൈയിൽ പെട്രോൾ വില 96ൽ എത്തി. ഇവിടെ ഡീസൽ വില 90 നോട് അടുക്കുകയാണ്. രാജ്യാന്തര വിപണിയിൽ ആസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും രൂപയുടെ മൂല്യത്തിൽ സംഭവിച്ച ഇടിവും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധന വില വർധിപ്പിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍