ഓട്ടോഗ്രാഫ് 300 ദിവസം പൂര്‍ത്തിയാക്കി

വെള്ളി, 19 നവം‌ബര്‍ 2010 (18:20 IST)
PRO
PRO
ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച ജനപ്രിയ പരമ്പരയായ ഓട്ടോഗ്രാഫ് 300 ദിവസം പിന്നിട്ടു. മുന്നൂറാം എപ്പിസോഡിന്റെ ആഘോഷം തിരുവനന്തപുരത്തുള്ള എ‌ആര്‍‌എസ് ഗാര്‍ഡനില്‍ നടന്നു. ഏഷ്യാനെറ്റ് എം‌ഡി കെ മാധവന്‍, ഓട്ടോഗ്രാഫ് പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും മധുരം നല്‍‌കി, അനുമോദിക്കുകയും ചെയ്തു. ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കട്ടെ എന്ന് ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം, ഏഷ്യാനെറ്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്‍ നായര്‍, ഏഷ്യാനെറ്റ് ചീഫ് മാനേജര്‍ ബി‌എസ് പ്രവീണ്‍ കുമാര്‍, പരമ്പരയുടെ നിര്‍മാതാവ് അലിഖാന്‍, സം‌വിധായകന്‍ സുജിത് സുന്ദര്‍ എന്നിവര്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക