വന്നു കണ്ടു കീഴടക്കിയെന്ന് യുവ കൃഷ്ണ, നടി മൃദുലയുടെ പുത്തന്‍ വിവാഹ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 9 ജൂലൈ 2021 (12:32 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ഇരുവരുടെയും വിവാഹം ഏറെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. കഴിഞ്ഞദിവസം ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോളിതാ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ യുവ കൃഷ്ണ.
 
വന്നു കണ്ടു കീഴടക്കിയെന്നാണ് യുവ കൃഷ്ണ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് കുറിച്ചത്.'ഒടുവില്‍ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായെന്ന് വിവാഹ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് മൃദുല വിജയും പറഞ്ഞിരുന്നു. 
 
 
2020 ഡിസംബര്‍ 23ന് ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രണയ വിവാഹമല്ലെന്നും തന്റെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നതെന്നും മൃദുല പറഞ്ഞിരുന്നു.
 
 
രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍