ടെലിവിഷൻ പരിപാടികളിൽ ഏറ്റവും ജനപ്രിതി നേടിയ പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷും രമേഷ് പിഷാരടിയും ധർമജനും കൂടി ചേരുമ്പോൾ ബഡായി ബംഗ്ലാവ് മാത്രമല്ല ചിരിപടരുന്നത്. എന്നാൽ, പരിപാടിയിലെ ഒരു എപ്പിസോഡിൽ പുലിമുരുകന്റെ വിശേഷങ്ങളുമായി നടൻ മോഹൻലാൽ എത്തിയപ്പോൾ എല്ലാവരും അന്വേഷിച്ചത് പിഷാരടിയെ ആയിരുന്നു.
പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത ഉപ്പുമാങ്ങ പോലെ ആയി എന്നുവരെ ട്രോളർമാർ പറഞ്ഞു. സോഷ്യൽ മീഡിയകളിൽ ഉണ്ടായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകി പിഷാരടി തന്നെ ഫേസ്ബുക്കിൽ എത്തിയിരിക്കുകയാണ്. നാല് എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാല്‍ ഇന്ദുചൂടന്‍ വരും, പുതിയ ചളികള്‍ അടിക്കാനും ചിലത് വാങ്ങിച്ചുകൂട്ടാനും എന്ന കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കില്‍ എത്തിയത്.