ഏതൊക്കെ ക്ലബ്ബുകളിലാണ് വുഷുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അംഗത്വം നേടിയിട്ടുള്ളത് എന്നാ ചോദ്യത്തിന് താന്‍ കേരളത്തില്‍ നിന്നാണ് തുടങ്ങിയതെന്നും അതിനുശേഷം ജമ്മു കാശ്മീരിലെ ക്ലബ്ബുകളിലാണ് താന്‍ കൂടുതല്‍ കളിച്ചിട്ടുള്ളതെന്നും പ്രൊഫഷണല്‍ വുഷുവിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്, അമച്വറില്‍ അല്ല. പ്രൊഫഷണല്‍ വിഷുവുമായി ബന്ധപ്പെട്ടുള്ള ഒരുവിധം എല്ലാ ക്ലബ്ബുകളിലും ഞാന്‍ അംഗം തന്നെയാണ്. വുഷു സാന്‍ഡയിലാണ് എനിക്ക് കൂടുതലും അംഗത്വം. വുഷു തവലു, സാന്‍ഡ എന്നിങ്ങനെയാണ് വേര്‍തിരിവുകള്‍. അതില്‍ സാന്‍ഡയിലാണ് ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും അനിയന്‍ മിഥുന്‍ പറഞ്ഞു.
രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ മത്സരങ്ങളിലാണ് പങ്കെടുത്തിട്ടുള്ളത് എന്ന ചോദ്യത്തിന് സൌത്ത് ഏഷ്യ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, പ്രൊ വുഷു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് എന്നായിരുന്നു മിഥുന്‍ മറുപടി നല്‍കിയത്. പ്രൊഫഷണല്‍ ഫൈറ്റര്‍ ആയതിനാല്‍ കഴിഞ്ഞവര്‍ഷം തായ്ലാന്‍ഡില്‍ വെച്ചുള്ള മത്സരത്തില്‍ പങ്കെടുത്തു എന്നും താരം കൂട്ടിച്ചേര്‍ത്തു.