ഇനിയുള്ള ജീവിതം ശ്രീനിഷിനൊപ്പമെന്ന് പേളി; ബിഗ് ബോസിലെ പ്രണയം വിവാഹത്തിലേക്ക്!
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (10:55 IST)
ബിഗ് ബോസിലെ പ്രണയ ജോഡികളായ പേളിയും ശ്രീനിഷും വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. ഇരുവരും പ്രണയം തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസത്തിലെ എപ്പിസോഡില്‍ മോഹന്‍ലാല്‍ കുടുംബംഗങ്ങളോട് പറഞ്ഞത് എല്ലാവര്‍ക്കും ഒരു ഷോക്കായിരുന്നു. ചമ്മിയിരിക്കുന്ന പേലിയേയും ശ്രീനിഷിനെയും ആണ് കഴിഞ്ഞ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്.
ശ്രീനിഷിന് ഇതിന് മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പേളിയെ തനിക്കിഷ്ടമാണെന്നും ഇക്കാര്യത്തില്‍ താന്‍ സീരിയസ്സാണെന്നും തന്നോട് പറഞ്ഞിരുന്നതായും അര്‍ച്ചന പറഞ്ഞിരുന്നു. പേളിയ്‌ക്കും ഒരു നഷ്‌ട പ്രണയത്തിന്റെ കഥ പറയാനുണ്ട്.
ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി എല്ലാവരുടേയും മുന്നിവെച്ച് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ഇരുവരുടേയും വീട്ടുകാരോട് മോഹന്‍ലാല്‍ തന്നെ സംസാരിക്കണമെന്നായിരുന്നു ബാക്കൊ കുടുംബാംഗങ്ങളുടെ ആവശ്യം.
ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാനാഗ്രഹിക്കുന്നുവെന്ന് ഇഇരുവരും പറഞ്ഞതോടെയാണ് മോഹന്‍ലാല്‍ ഇവരെ ആശീര്‍വദിച്ചത്. ഇവര്‍ ആവശ്യപ്പെട്ടത് പോലെ വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് താന്‍ സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരുവരുടെ വീട്ടുകാരെയും ബിഗ് ഹൗസിലേക്ക് എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരില്‍ നിന്നും അനുകൂല തീരുമാനമായിരിക്കുമോ ലഭിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.