ബിഗ് ബോസ് സീസണ്‍ നാല് മൂന്നാമത്തെ എപ്പിസോഡ് പിന്നിടുമ്പോള്‍ ഇത്തവണത്തെ പുതിയ പരീക്ഷണമായ ഓണ്‍ലൈന്‍ സ്ട്രീമിംഗിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവരുന്നു. മുഴുവന്‍ സമയവും മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് കാണാം എന്നതാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗിന്റെ പ്രത്യേകത.വോയിസ് ക്ലിയര്‍ അല്ല. കലപില കലപില എന്നാ ശബ്ദം എപ്പോഴും ഉണ്ടാകും എന്നാണ് നടി അശ്വതി പറയുന്നത്.
അശ്വതിയുടെ വാക്കുകളിലേക്ക്
അങ്ങനെ പുതുമകള്‍ നിറഞ്ഞ ഒരു എപ്പിസോഡിലേക്ക് നമക്ക് കടക്കാം!
ലൈവ് ചിലതൊക്കെ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത് കാണുന്നുണ്ട് ഇടയ്ക്കു. ലൈവ് കാണുന്നതിലും എനിക്കിഷ്ട്ടം ഈ ഒന്നര മണിക്കൂര്‍ കാണുന്നതാ സത്യം പറഞ്ഞാല്‍ ലൈവ് ഒരു ബോര്‍ ആണ് .മാത്രമല്ല വോയിസ് ക്ലിയര്‍ അല്ല. കലപില കലപില അപ്പോള്‍ ബാക്ക് ടു എപ്പിസോഡ്
ഹായ് നല്ല കുറെ പാവകള്‍, ഇന്നത്തെ കളി പാവകള്‍ കൊണ്ടാണ് സ്ഥിരം പാട്ട് വെക്കല്‍ , ഉറക്കം എണീക്കല്‍, ഡാന്‍സ്.
ബിഗ്ബോസ് പല്ല് തേക്കന്‍ പോലും സമ്മതിക്കാതെ പണി കൊടുക്കുവാണല്ലോ . 4 പാവക്കു പുറമെ ഒരു പാവ ഒളിപ്പിച്ചു വെച്ചിരിക്കുന്നു അതിനു ഒരുപാട് സവിശേഷതകള്‍ ഉണ്ട്..എല്ലാരും തിരച്ചില്‍,ബ്ലെസ്ലി ക്കു കണ്‍ഫെഷന്‍ റൂമില്‍ നിന്നു പാവ കിട്ടി.. പാവകള്‍ കൊണ്ട് എന്തോ കളികള്‍ ബിഗ്ബോസ് വെച്ചിരിക്കുന്നു!
മോര്‍ണിംഗ് ടാസ്‌ക് ഫോട്ടോക്ക് എങ്ങനെ പോസ് ചെയ്യാം എന്നുള്ളത് ഡെയ്‌സി വിവരിക്കുന്നു.. ടാസ്‌ക് കഴിഞ്ഞതും ഡെയ്‌സിയുടെ പാവ റോണ്‍സണ്‍ ചേട്ടന്‍ തട്ടി എടുത്തു ടാസ്‌ക് ആണ് പലതും നടത്താം മനസാക്ഷി കുറവ് അത് ഇത് പറഞ്ഞിട്ടൊന്നും കാര്യമില്ല മക്കളെ .സൂക്ഷിക്കുക ചുറ്റിനും കണ്ണ് വെക്കുക അതേ നടക്കൂ . നിമിഷ കൈ വേദന ആണ് പണി എടുക്കാന്‍ വയ്യാ എന്നൊക്ക ബിഗ്ബോസിനോട് ക്യാമെറയില്‍ പറഞ്ഞു ഓണര്‍ഷിപ് കൈയില്‍ വെച്ച് പാവയെ dr ക്കു കൊടുത്തേക്കുന്നു dr മച്ചാന്‍ എല്ലാ ഓണര്‍ഷിപ്പും നിമിഷക്ക് എന്ന് പറഞ്ഞു വളരെ നയ്സ് ആയി വാങ്ങി അതും കൊണ്ട് പോയി അത്രതന്നെ . തെറ്റ് പറയാന്‍ പറ്റില്ല.
വിശിഷ്ട്ട പാവ ലഭിച്ച ബ്ലെസ്ലിക്കു ഇപ്പൊ പാവകള്‍ ഉള്ള 4 പേരില്‍ നിന്നു ഒരാളെ തിരഞ്ഞെടുത്തു അവരുടെ പാവ, പാവ ഇല്ലാത്ത ഒരാള്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ചു. ജാനകിയുടെ പാവ ലക്ഷ്മി ചേച്ചിക്ക് ബ്ലെസ്ലി വാങ്ങി കൊടുത്തു. പാവ ഇല്ലാത്ത സകലരും വീടിനു പുറത്തു . അന്നേരമാ പാവം ധന്യക്കു കത്തിയത് നമ്മള്‍ കൂള്‍ ആയി ഇരുന്നു പോയി എന്ന് . ഇടയ്ക്ക് ആരോ പറഞ്ഞു കേട്ടു റോണ്‍സണ്‍ കളിക്കാന്‍ തന്നെയാ വന്നിരിക്കുന്നത് എന്ന്. അപ്പോള്‍ പറഞ്ഞ ആളോ ഒറങ്ങാനോ??അതുകൊണ്ട് ഉണരൂ ഉപഭോക്താവേ ഉണരൂ .
വെളിയില്‍ വന്നിരുന്നു ബുദ്ധി ഉപയോഗിക്കണം എന്നൊക്ക പറഞ്ഞിട്ട് കാര്യോണ്ടോ
ബ്ലെസ്ലിക്കു ആവശ്യമില്ലാത്ത പണി ചെയ്തു ഡെയ്‌സി ഫുഡ് കഴിച്ചില്ലെന്ന് പറഞ്ഞു ആ പാവ കൊടുത്തു ഡൈസിയെ അകത്തു കയറ്റി ബ്ലെസ്ലി പുറത്ത് പോയി. Dr മച്ചാന്‍ പറഞ്ഞു കൊടുത്തു ഡെയ്‌സി keep it with you.. സൂപ്പര്‍! സഹതാപം പിടിച്ചു പറ്റാനോ ബ്ലസിലി അത് ചെയ്തത് ?? ബിഗ്ഗ്‌ബോസ് അന്നൗണ്‍സ്മെന്റ് പാവ ഇനി ഡൈസിക്ക് സ്വന്തം റോണ്‍സണ്‍ ചേട്ടന്‍ നല്ലൊരു ഗെയിംര്‍ എന്ന് കരുതിയതാണ്, പക്ഷേ പാവയെ ബ്ലെസ്ലിക്കു കൊടുത്തു നല്ലവന്‍ ആയി. അത് ശരിയായില്ല ബ്ലെസ്ലിയോട് dr മച്ചാനും ലക്ഷ്മി ചേച്ചിയും പറഞ്ഞതാണ് പാവ കൊടുക്കരുത് എന്ന്. എന്നിട്ടും ആണ് ഡൈസിക്ക് കൊടുത്തത്. Dr മച്ചാനെ നിങ്ങ ഇന്ന് പൊളി അതാണ് ഗെയിം.
പാവ ഇപ്പൊ ഉള്ള ആള്‍ക്കാര്‍ക്ക് രണ്ട് പേരെ തിരഞ്ഞെടുക്കാം വീട്ടില്‍ കയറാന്‍. പക്ഷേ അവര്‍ തമ്മില്‍ ഒരു മത്സരം ഉണ്ടാകും. ദില്‍ഷയെയും അപര്‍ണയെയും തിരഞ്ഞെടുത്തു. ഇനി അവര്‍ തമ്മില്‍ ഒരു മത്സരം. പന്ത് കൊണ്ടുള്ള ടാസ്‌ക് ആയിരുന്നു. അപര്‍ണ വളരെ നന്നായി ടാസ്‌ക് ചെയ്തു, ദില്‍ഷ ആദ്യം ഒന്ന് പുറകില്‍ ആയിരുന്നെങ്കിലും ടാസ്‌ക് ജയിച്ചു .
ലക്ഷ്മി ചേച്ചി.. കോഴി കൂവി ഉറങ്ങല്ലേ.... ആഹ് പരദൂഷണ്‍ ആരമ്പ് കരേഗ . സുചിത്ര, ധന്യ and റോണ്‍സണ്‍ ചേട്ടന്‍. വിഷയം ലക്ഷ്മിച്ചേച്ചി ആണെന്ന് പറയാതെ പറഞ്ഞു. ഇഷ്ടപെടാത്തത് കണ്ടാല്‍ പ്രതികരിക്കൂ അപ്പോള്‍ തന്നേ. ധന്യ ഒരു പ്രതീക്ഷയുള്ള കോണ്ടെസ്റ്റാന്റ് ആണ് എനിക്ക്, ഗ്രൂപ്പില്‍ പെട്ടു ഒതുങ്ങാതെ പോയാല്‍ നല്ലതെന്നു തോന്നുന്നു.
വീണ്ടും ഒരിക്കല്‍ക്കൂടി നേരത്തെ ചെയ്ത പോലെ രണ്ട് പേരെ തിരഞ്ഞെടുക്കാം അവര്‍ തമ്മില്‍ മത്സരിച്ചു ഒരാള്‍ക്ക് വീട്ടില്‍ കയറാം.ടാസ്‌ക് ഒരു മെനകെട്ട ടാസ്‌ക് ആയിരുന്നു നിമിഷയും ജാസ്മിനും ആണ് മത്സരം. നിമിഷ ജയിച്ചു, വീട്ടില്‍ കയറി
അപര്‍ണ ഒരു പാട്ട് പാടി.. ആഹാ! സൂപ്പര്‍ബ് .dr മച്ചാന്‍ ആര്‍ടെയോ പാവ എടുത്തു ഒളിപ്പിച്ചു വെച്ചു . ആരുടെ ആണോ ആവോ
ഒരു സൈഡ് ഫുള്‍ കുലസ്ത്രീകള്‍ മറ്റു സൈഡില്‍ ഫെമിനിച്ചികളും, ആരോ അവിടെ അത് പറഞ്ഞേക്കുന്നു. അതു ആര് പറഞ്ഞു എന്ന് തെളിഞ്ഞില്ല ഹായ് കൊള്ളാലോ കഴിഞ്ഞ മൂന്നു സീസണിലും ഇല്ലാതിരുന്ന ഒരു വിഷയം! തീന്മേഷക്ക് ചുറ്റുമുള്ള സംസാരം ആണ്.നിമിഷ, ജാസ്മിന്‍, ഡെയ്‌സി എന്നിവര്‍ ആണ് ഡിസ്‌കഷന്‍. നമ്മടെ dr മച്ചാന്‍ ഇത് കേട്ടു ചിരിക്കുന്നുണ്ടായിരുന്നു .
ബിഗ്ബോസ് പ്ലസ്സില്‍ 'കഥയല്ലിതു ജീവിതം' ആയിരുന്നു ബിഗ്ബോസ് ടീംസ് ഒരു അപേക്ഷ ഈ കഥയല്ലിതു ജീവിതം കാണുന്ന പ്രേക്ഷകര്‍, ഇവരൊക്കെ അനുഭവിച്ചതിലും വലുത് അനുഭവിച്ചു ഇരിക്കുന്നവര്‍ ആയിരിക്കും . അതുകൊണ്ട് ഇവരുടെ ആരുടേയും കരച്ചില്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല.അവര്‍ക്കു അത് ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട കാര്യം ആയിരിക്കാം സമ്മതിക്കുന്നു. പാവങ്ങള്‍ ചിലര്‍ക്ക് അത് പറഞ്ഞു ഫലിപ്പിക്കാന്‍ പോലും അറിയുന്നില്ല. അതുകൊണ്ട് അവര് പറഞ്ഞോട്ടെ ഞങ്ങളെ കുറച്ചു കുറച്ചു കാണിച്ചാല്‍ മതി . ശാലിനി, ജാനകി, dr മച്ചാന്‍ എന്നിവരുടെ കഥയില്‍ dr മച്ചാന്റെ ലൈഫ് സ്റ്റോറി തരക്കേടില്ലാതെ പ്രസന്റ് ചെയ്തതായി തോന്നി . ആര്‍ക്കൊക്കെയോ പാവ കൈന്നു പോയിട്ടുണ്ട് ലൈഫ് സ്റ്റോറി കഴിഞ്ഞപ്പോളേക്കും . പാവ ഉള്ളവര്‍ അകത്തു, അല്ലാത്തവര്‍ പുറത്തു. സുചിത്രക്കു ലക്ഷ്മിച്ചേച്ചി എല്ലാവരേം ഭരിക്കുന്ന പോലെ തോന്നുണ്ടേല്‍ നേരിട്ട് പറഞ്ഞാല്‍ പോരേ നേരത്തെ ധന്യയോടും റോണ്‍സണ്‍ ചേട്ടനോടും ആയിരുന്നേല്‍ ഇപ്പൊ ദില്‍ഷയോടു .. ഹാ എന്താകുവോ എന്തോ അപ്പോള്‍ നാളെ കാണാം ശുഭരാത്രി