യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ടൊവിനോ തന്റെ പേരും രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതേ കുറിച്ച് മലയാള മനോരമയില്‍ അദ്ദേഹം ഒരു കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുമ്പോഴും കണ്ണും കാതും പുറത്തേക്ക് തുറന്ന് വയ്ക്കാം എന്നാണ് ടൊവിനോ പറയുന്നത്. യൂത്ത് ഡിഫന്‍സ് ഫോഴ്‌സിനെ അതിജീവനത്തിനുള്ള സേന എന്നാണ് ടൊവിനോ വിശേഷിപ്പിക്കുന്നത്.
വളണ്ടിയര്‍ ആണെന്ന് പറഞ്ഞ് വെറുതേ പുറത്തിറങ്ങി നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്നും ടൊവിനോ പറയുന്നു. ഇപ്പോഴത്തെ ഈ കൂട്ടിരിപ്പ് നാളേക്ക് വേണ്ടിയുള്ള കരുതിവപ്പ് കൂടിയാണെന്ന് മറക്കരുത് എന്ന് കൂടി ടൊവിനോ ഓര്‍മിപ്പിക്കുന്നുണ്ട്. പലപ്പോഴായി മാറ്റിവച്ച പല കാര്യങ്ങളും ഈ ലോക്ക് ഡൗണ്‍ കാലത്ത് ചെയ്ത് തീര്‍ക്കാം എന്നാണ് ടൊവിനോയുടെ പക്ഷം.
ടൊവിനോയ്ക്ക് പിന്നാലെ യുവതാരം സണ്ണി വെയ്ന്‍, നടി പൂര്‍ണിമ ഇന്ദ്രജിത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി എന്നിവരും യൂത്ത് ഡിഫന്‍സ് ഫോഴ്‌സിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.