ജീവിതത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട 5 ഘട്ടങ്ങൾ?

വെള്ളി, 4 മെയ് 2018 (14:45 IST)
പ്രായം എന്തിനും ഏതിനും പ്രശ്നമായി കാണുന്ന തലമുറയിലാണ് നാമിപ്പോൾ ജീവിക്കുന്നത്. പ്രണയിക്കാൻ, അമ്മയാകാൻ, പഠനം നിർത്താൻ തുടങ്ങി എന്തിനും പ്രായത്തെ ഒരു മുഖ്യഘടകമായി കാണുന്നവരാണ് അധികവും.  ഏതാണ് ശരിയായ പ്രായം? എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാകില്ല. ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട പ്രായം ഏതൊക്കെ ആണെന്ന് അറിഞ്ഞിരിക്കണം. പ്രധാനപ്പെട്ട 5 പ്രായങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
 
1. ഏഴ്
 
ഏഴ് എന്നത് സംഖ്യ മാത്രമല്ല. കളിച്ച് വളരേണ്ട പ്രായമാണിത്. പുതിയ ഭാഷകൾ കുട്ടികൾ പഠിച്ച് തുടങ്ങുന്ന സമയം. ഈ പ്രായത്തിൽ ഇഷ്ടമുള്ള കാര്യങ്ങളിൽ ശ്രദ്ധ കുറച്ചെങ്കിലും തിരിച്ചാൽ അത് മൈൻഡിനുള്ളിൽ സ്ഥിരമായി നിൽക്കാൻ സാധിക്കും. മറ്റ് ഭാഷകൾ സംസാരിച്ച് തുടങ്ങാൻ പറ്റിയ സമയമാണിത്.
 
2. പന്ത്രണ്ട്
 
8 മുതൽ 15 വയസ്സു വരെയുള്ള കാലഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും പെൺകുട്ടികൾ മെൻസസ് ആകാനുള്ള സാധ്യതയുണ്ട്. പക്ഷേ, 12 ആണ് സാധ്യത കൂടുതൽ. പെൺകുട്ടികളുടെ ശരീരം സൂക്ഷിക്കേണ്ട പ്രായമാണിത്. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയം.
 
3. പതിനേഴ്
 
സ്വീറ്റ് സെവന്റീൻ എന്നൊക്കെ പറയുന്ന പ്രായം. തൊട്ടാൽ പൊട്ടുന്ന പ്രായമെന്നും പറയാം. കൌമാര പ്രായത്തിൽ കന്യകാത്വം നഷ്ടപ്പെടാൻ സാധ്യത കൂടുതൽ ആണ്. അത് പെൺകുട്ടിയുടേതോ ആൺകുട്ടിയുടേതോ പ്രശ്നമല്ല. പ്രായത്തിന്റെ പ്രത്യേകതയാണ്. ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടതും ഈ സമയത്ത് തന്നെ. ബുദ്ധി വളർച്ചയുടെ ഉച്ചകോടിയിൽ എത്തുന്ന സമയവും ഇതുതന്നെ.
 
4. ഇരുപത്തഞ്ച്
 
വിവാഹം എന്ന മഹത്തായ സംഭവത്തിന് പറ്റിയ പ്രായമാണ് 25. വിവാഹത്തിന് ഓരോരുത്തർക്കും അവരുടേതായ സമയവും തീരുമാനങ്ങളും ഉണ്ടാകും. എന്നിരുന്നാലും 24 മുതൽ 27 വരെ ഇതിന് പറ്റിയ സമയമാണെന്ന് പല പഠനങ്ങളും വ്യക്തമാക്കിയതാണ്.
 
5. മുപ്പത്
 
മുപ്പത് മുതൽ 38 വരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ വാർദ്ധക്യത്തിലേക്ക് കടക്കുന്നു എന്നതിനുള്ള സൂചനയാണിത്. ചെയ്യാനുള്ളതെല്ലാം വളരെ പെട്ടന്ന് ചെയ്യണം എന്നതിനുള്ള മുന്നറിയിപ്പ്. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുമെങ്കിലും ജീവിതം ആസ്വദിക്കാൻ പറ്റിയ പ്രായം ഇതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍