ശ്രീവിദ്യയുടെ പേരിലുള്ള 45ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനായിട്ടാണ് ഫ്ലാറ്റ് ലേലത്തില്‍ വെച്ചത്.1.14 കോടിയായിരുന്നു അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍, ലേലം വിളിക്കാന്‍ ആരുമെത്താത്ത സാഹചര്യത്തില്‍ അടുത്ത ലേലത്തിൽ അടിസ്ഥാന വില കുറയ്ക്കണോയെന്നു ആദായനികുതി വകുപ്പ് പിന്നീട് തീരുമാനിക്കും.
അഭിഭാഷകനായ ഉമാശങ്കറാണ് ഫ്ലാറ്റിലെ താമസക്കാരന്‍. ശ്രീവിദ്യ മരിക്കുന്നതിന് മുമ്പായി 2005ലാണ് ഇദ്ദേഹം ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത്. ഇയാളില്‍ നിന്നും ലഭിക്കുന്ന മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നല്‍കുന്നത്. ഈ തുകകൊണ്ട് മാത്രം ആദായ നികുതി കുടിശിഖ തീരില്ലാത്ത സാഹചര്യമുണ്ടായതോടെയാണ് ഫ്ലാറ്റ് ലേലം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.